For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: അമ്പെയ്ത്തില്‍ സമ്പൂര്‍ണ നിരാശ, അതാനു ദാസും പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അമ്പെയ്ത്ത് പ്രയാണങ്ങള്‍ക്ക് തിരശ്ശീല. അവസാന പ്രതീക്ഷയായ അതാനു ദാസും ശനിയാഴ്ച്ച പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 46 ആം സീഡായ ജപ്പാന്റെ തക്കാഹാരു ഫുറുക്കാവയോടാണ് 35 ആം സീഡ് താരമായ അതാനു ദാസിന്റെ തോല്‍വി. 6-4 എന്ന നിലയ്ക്കാണ് ജാപ്പനീസ് താരത്തിന്റെ ജയം. നേരത്തെ, ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ 6-5 എന്ന നിലയ്ക്ക് തകര്‍ത്താണ് അതാനു ദാസ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. വെള്ളിയാഴ്ച്ച ദീപിക കുമാരിയും വനിതകളുടെ അമ്പെയ്ത്തില്‍ നിന്നും പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോട് 6-0 എന്ന നിലയ്ക്കാണ് ദീപിക ക്വാര്‍ട്ടറില്‍ കീഴടങ്ങിയത്.

Olympics 2021: Atanu Das loses to Takaharu Furukawa, Eliminated

ശനിയാഴ്ച്ച ബോക്‌സിങ്ങിലും ഇന്ത്യയ്ക്ക് നിരാശയാണ്. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് (48-52 കിലോ) വിഭാഗത്തിലെ റൗണ്ട് 16 മത്സരത്തില്‍ അമിത് പങ്കല്‍ ദാരുണമായി തോറ്റു. ആദ്യ റൗണ്ടില്‍ മുന്നില്‍ നിന്ന ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ അപ്രതീക്ഷിത പരാജയം. കൊളംബിയയുടെ യുബര്‍ജന്‍ മാര്‍ട്ടിനെസ് 4-1 എന്ന സ്‌കോറിന് ഇന്ത്യന്‍ താരത്തെ കീഴ്‌പ്പെടുത്തി. രാവിലെ ഗോള്‍ഫ്, ഡിസ്‌കസ് ത്രോ ഇനങ്ങൡും ഇന്ത്യ പങ്കെടുക്കുന്നുണ്ട്. ഗോള്‍ഫിലെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേ ഇനത്തില്‍ അനിര്‍ബന്‍ ലഹിരി 21 ആം സ്ഥാനത്തും ഉദയന്‍ മനെ 56 ആം സ്ഥാനത്തുമാണ് തുടരുന്നത്. മത്സരം പാതിവഴി പിന്നിട്ടുകഴിഞ്ഞു.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയ പുറത്തായി; കമല്‍പ്രീത് കൗര്‍ മുന്നോട്ടുള്ള റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയില്‍ സീമ പൂനിയ മൂന്നു ശ്രമങ്ങളില്‍ നിന്നായി 60.57 മീറ്ററാണ് ഏറ്റവും മികച്ചതായി കുറിച്ചത്. ഗ്രൂപ്പ് എ പട്ടികയില്‍ താരം ആറാമത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ബിയില്‍ കമല്‍പ്രീത് കൗര്‍ ഗംഭീര പ്രകടനം തുടരുകയാണ്. രണ്ടാമത്തെ ശ്രമത്തില്‍ കമല്‍പ്രീത് 64 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. ഗ്രൂപ്പ് ബിയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണിത്. 64 മീറ്റര്‍ ദൂരമാണ് യോഗ്യതാ മാര്‍ക്ക്. ഇതേസമയം, ഈ ദൂരം കുറിച്ചവരുടെ എണ്ണം കുറവാണെങ്കില്‍ പട്ടികയിലെ ആദ്യ 12 പേരാണ് അടുത്ത റൗണ്ടുകളിലേക്ക് യോഗ്യത നേടുക.

വെള്ളിയാഴ്ച്ച ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി കളത്തിലിറങ്ങുന്നുണ്ട്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ യോഗ്യതാ മത്സരത്തില്‍ തേജസ്വിനി സാവന്തും അന്‍ജും മൗദുഗില്ലും പങ്കെടുക്കും. ബാഡ്മിന്റണ്‍ സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധു ലോക ഒന്നാം നമ്പര്‍ താരമായ തായി സുയിങ്ങിനെയും വൈകീട്ട് നേരിടുന്നുണ്ട്.

Story first published: Saturday, July 31, 2021, 8:14 [IST]
Other articles published on Jul 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+