Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: അമേരിക്കന്‍ താരത്തിന് കോവിഡ്, ആശങ്കയിലായത് ആസ്‌ത്രേലിയന്‍ അത്‌ലറ്റിക് ടീം, ഐസൊലേഷനില്‍

ടോക്കിയോ: അമേരിക്കന്‍ താരത്തിന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ആസ്‌ത്രേലിയന്‍ അത്‌ലറ്റിക് ടീം. ആസ്‌ത്രേലിയയുടെ 63 അത്‌ലറ്റിക് താരങ്ങളാണ് ഐസൊലേഷനില്‍ പ്രവേശിച്ചത്. അമേരിക്കന്‍ പോള്‍വാള്‍ട്ട് താരം സാം കെന്‍ഡ്രിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതാണ് ആസ്‌ത്രേലിയന്‍ അത്‌ലറ്റിക് ടീമിന് വിനയായത്. കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ആസ്‌ത്രേലിയന്‍ പോള്‍വാള്‍ട്ട് താരം കുര്‍ട്ടിസ് മാര്‍ഷല്‍ സാം കെന്‍ഡ്രിക്‌സുമായി അടുത്തിടപഴകുകയും ഒരുമിച്ച് പരിശീലനം നത്തുകയും ചെയ്തിരുന്നു.

പിന്നീട് മാര്‍ഷല്‍ സഹ അത്‌ലറ്റുകളുമായി ഇടപഴകിയിരുന്നു. ഇതാണ് ആസ്‌ത്രേലിയന്‍ അത്‌ലറ്റിക് ടീമിന് മുഴുവനായി ഐസൊലേഷനില്‍ പ്രവേശിക്കാനിടയാക്കിയത്. അത്‌ലറ്റിക് മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ മറ്റ് താരങ്ങള്‍ മാര്‍ഷലുമായി എത്രത്തോളം സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്ന് ആസ്‌ത്രേലിയന്‍ ഓഫീഷ്യല്‍സുകള്‍ക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍, മാര്‍ഷലിനെയും മറ്റ് താരങ്ങളെയും ഉടന്‍ തന്നെ കോവിഡ് ടെസ്റ്റ് വിധേയമാക്കും.

samkendricks

ഇതിന്റെ ഫലം ആശ്രയിച്ചായിരിക്കും അത്‌ലറ്റിക്‌സിലെ ആസ്‌ത്രേലിയയുടെ മെഡല്‍ പ്രതീക്ഷകളും. കാരണം, 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോള്‍വാള്‍ട്ടില്‍ ആസ്‌ത്രേലിയക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് മാര്‍ഷല്‍. അമേരിക്കന്‍ താരം കെന്‍ഡ്രിക്‌സിന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണമാണ് അത്‌ലറ്റിക് താരങ്ങളെ ഐസൊലേഷനിലാക്കിയതെന്ന് ആസ്‌ത്രേലിയന്‍ ഒളിംപിക് കമ്മിറ്റി പറഞ്ഞു. അതേസമയം, 2016 റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ കെന്‍ഡ്രിക്‌സിന് ഇതോടെ ടോക്കിയോ ഒളിംപിക്‌സ് നഷ്ടമാവും. കോവിഡ് ചട്ടമനുസരിച്ച് 28 കാരനായ താരം ഇപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണ്. ശനിയാഴ്ച മുതലാണ് പോള്‍വാള്‍ട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Story first published: Thursday, July 29, 2021, 14:16 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+