വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Oympics 2021: വന്‍ ഫ്‌ളോപ്പായി ഷൂട്ടിങ് ടീം, പിഴച്ചതെവിടെ? നടപടി ഉടനെന്ന് എന്‍ആര്‍എഐ

കടുത്ത നിരാശയാണ് ഷൂട്ടിങ് ടീം സമ്മാനിച്ചത്

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായിരുന്നു ഷൂട്ടിങ്. ഒന്നിലേറെ മെഡലുകള്‍ ഇന്ത്യ ഷൂട്ടിങില്‍ ഉറപ്പിച്ചിരുന്നെങ്കിലും ഒന്നിനു പിറകെ ഒന്നായി ഷൂട്ടര്‍മാര്‍ക്കു ലക്ഷ്യം പിഴച്ചിരിക്കുകയാണ്. ഇതു ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍ആര്‍എഐ) അമ്പരപ്പിച്ചിട്ടുണ്ട്. ഇന്നു 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ എന്നിവയില്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പുറത്തായിരുന്നു. അവസാനമായി മിക്‌സഡ് ടീമിനത്തിലും വെറും കൈയോടെ പുറത്തായത് നാണക്കേട് പൂര്‍ത്തിയാക്കുകയും ചെയ്തു.

1996ലെ ഗെയിംസിനു ശേഷം ഇതാദ്യമായിട്ടാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ എന്നിവയുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ഒരു താരത്തിനു പോലും ഫൈനലിലെത്താനാവാതെ പോയത്. അതുകൊണ്ടു തന്നെ ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഇതിനെ വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്.

ഷൂട്ടിങില്‍ ഇനി ചില ഇവന്റുകള്‍ കൂടി ടോക്കിയോയില്‍ ഇന്ത്യക്കു ബാക്കിയുണ്ടെങ്കിലും ഇതുവരെയുണ്ടായ വീഴ്ച എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഷൂട്ടര്‍മാരുടെ പ്രകടനം വിലയിരുത്തുമെന്നും കഴിയുന്നത്രയും വേഗത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ റൈഫറിള്‍ അസോസിയേഷന്‍ പ്രസിഡന്റ് രണീന്ദര്‍ സിങ് ടോക്കിയോയില്‍ നിന്നും മൈഖേലിനോടു പ്രതികരിച്ചു.

2

എനിക്കു ഒരു ഒഴിവുകഴിലും പറയാനില്ല. മനു ഭേക്കര്‍, സൗരഭ് ചൗധരി തുടങ്ങിയ ഷൂട്ടര്‍മാരെ നോക്കുമ്പോള്‍ അവര്‍ ഒളിംപിക്‌സിനു മുമ്പ് ലോക ചാംപ്യന്‍ഷിപ്പുള്‍പ്പെടെയുള്ള വിവിധ വേദികളില്‍ ഗംഭീര പ്രകടനം നടത്തിയിട്ടുള്ളവരാണ്. പക്ഷെ ടോക്കിയോയില്‍ അവര്‍ക്കേറ്റ തിരിച്ചടി വലിയ ആഘാതം തന്നെയാണ്. ഇതേക്കുറിച്ച് തീര്‍ച്ചയായും ഞങ്ങള്‍ വിലയിരുത്തുക തന്നെ ചെയ്യും. അടിയന്തര നടപടികള്‍ കഴിയുന്നത്രയും വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സിങ് വിശദമാക്കി.

മോശം പ്രകടനത്തിന് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഷൂട്ടിങ് ടീമിലെ പലരും വളരെ ചെറുപ്പമാണ്, പലരും ആദ്യ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ഇത്രയും വലിയ വേദിയില്‍ മല്‍സരിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഇതായിരിക്കാം അവരുടെ മോശം പ്രകടനത്തിന്റെ ഏക കാരണമായി എനിക്കു തോന്നുന്നത്. ഈ ദുഷ്‌കരമായ സമയത്തും ഗെയിംസിനായി തയ്യാറെടുക്കാന്‍ നമ്മുടെ ഭാഗത്തു നിന്നും എല്ലാ സഹായവും നല്‍കിയിരുന്നു. സമ്മര്‍ദ്ദം തന്നെയായിരിക്കാം അവരെ വലച്ചതെന്നാണ് എനിക്കു മനസ്സിലാവുന്നത്. 2016ലെ റിയോ ഒളിംപിക്‌സിനു ശേഷവും നമ്മള്‍ സമാനമായ വിലയിരുത്തല്‍ നടത്തിയിരുന്നു. ഇത്തവണയും സത്യസന്ധമായി ഇതേക്കുറിച്ച് വിശകലനം ചെയ്യുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 27, 2021, 15:29 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X