വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക് മെഡല്‍ ഇവര്‍ക്കു വെറും 'കുട്ടിക്കളി', ചാംപ്യനായത് 13കാരി! നിഷിയ ഗോള്‍ഡന്‍ഗേള്‍

സ്‌കെയ്റ്റ്‌ബോര്‍ഡിങ് ആദ്യമായാണ് മല്‍സരഇനമായത്

1

ടോക്കിയോ: ഒളിംപിക്‌സില്‍ കുട്ടികള്‍ക്ക് എന്തു കാര്യമെന്നു ഇനി ചോദിക്കാന്‍ വരട്ടെ. 13 വയസ്സ് മാത്രം പ്രായമുള്ള ജപ്പാനീസ് പെണ്‍കുട്ടി ഒളിംപിക് സ്വര്‍ണവുമായി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വനിതകളുടെ സ്ട്രീറ്റ് സ്‌കെയ്റ്റ്‌ബോര്‍ഡിങിലാണ് ആതിഥേയ താരമായ മൊമിജി നിഷിയ സ്വര്‍ണ മെഡലുമായി ചരിത്രത്തിന്റെ ഭാഗമായത്. 13 വയസ്സും 330 ദിവസവും മാത്രമാണ് നിഷിയയുടെ പ്രായം.

കുട്ടിപ്പട തമ്മിലായിരുന്നു ഈയിനത്തില്‍ പ്രധാന പോരാട്ടമെന്നതായിരുന്നു മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം. 13 വയസ്സും 203 വയസ്സും മാത്രമുള്ള ബ്രസീലിന്റെ റൈസ ലീലിനാണ് ഈയിനത്തില്‍ വെള്ളി ലഭിച്ചത്. വെങ്കലമാവട്ടെ ജപ്പാന്റെ 16 കാരിയായ ഫ്യുന നകായാമയ്ക്കുമായിരുന്നു. റൈസയായിരുന്നു ഒന്നാമതെത്തിയിരുന്നെങ്കില്‍ അത് ഒളിംപിക്‌സിലെ ലോക റെക്കോര്‍ഡ് ആവുമായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് ചാംപ്യനെന്ന റെക്കോര്‍ഡാണ് റൈസയ്ക്കു കൈയെത്തുംദൂരത്തു നഷ്ടമായത്.

2

ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് നിഷിയ. 1936ലെ ബെര്‍ലിന്‍ ഗെയിംസില്‍ വനിതകളുടെ മൂന്നു മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ മര്‍ജൊറി ജെസ്ട്രിങിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. അന്നു സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങുമ്പോള്‍ 13 വയസ്സും 268 ദിവസും മാത്രമായിരുന്നു ജെസ്ട്രിങിന്റെ പ്രായം.

'സഞ്ജു മുതല്‍ വരുണ്‍ വരെ', ആരൊക്കെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കും, സാധ്യതകളറിയാം'സഞ്ജു മുതല്‍ വരുണ്‍ വരെ', ആരൊക്കെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കും, സാധ്യതകളറിയാം

IND vs ENG: പൃഥ്വിയും സൂര്യകുമാറും ഇന്ത്യന്‍ ടീമില്‍, മൂന്ന് മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ബിസിസിഐIND vs ENG: പൃഥ്വിയും സൂര്യകുമാറും ഇന്ത്യന്‍ ടീമില്‍, മൂന്ന് മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ബിസിസിഐ

സ്‌കെയ്റ്റ്‌ബോര്‍ഡിങ് മല്‍സര ഇനമാക്കിയ ആദ്യത്തെ ഗെയിംസ് കൂടിയാണ് ടോക്കിയോയിലേത്. നിഷിയയുടെ നേട്ടം ഈയിനത്തിന്റെ ഒളിംപിക്‌സിലെ അരങ്ങേറ്റം അവിശ്വസനീമാക്കി മാറ്റുകയും ചെയ്തു. മല്‍സരത്തില്‍ ട്രിക്‌സ് വിഭാഗത്തില്‍ 15.26 എന്ന മികച്ച സ്‌കോര്‍ നേടിയാണ് ജപ്പാനീസ് പെണ്‍കുട്ടി ഒന്നാമതെത്തിയത്. ഇതോടെ സ്‌കെയ്റ്റ്‌ബോര്‍ഡിങ് ഇനത്തില്‍ ജപ്പാന്‍ തങ്ങളുടെ ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. നേരത്തേ പുരുഷ വിഭാഗത്തില്‍ ആതിഥേരയുടെ തന്നെ യുതോ ഹൊറിഗോമിനായിരുന്നു സ്വര്‍ണം.

3

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ നാലു കായിക ഇനങ്ങളിലൊന്ന് കൂടിയാണ് സ്‌കെയ്റ്റ്‌ബോര്‍ഡിങ്. സര്‍ഫിങ്, സ്‌പോര്‍ട്ട് ക്ലൈംബിങ്, കരാട്ടെ എന്നിവയാണ് ഇത്തവണ അരങ്ങേറിയ മറ്റു മല്‍സര ഇനങ്ങള്‍. യുവ പ്രേക്ഷകരെ ഒളിംപിക്‌സിലേക്കു കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൂടിയാണ് ഈയിനങ്ങള്‍ ഇത്തവണത്തെ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Story first published: Monday, July 26, 2021, 16:51 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X