Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ് തിരിതാഴ്ത്തി, രണ്ടുമെഡലുകളോടെ ഇന്ത്യ 67ാം സ്ഥാനത്ത്

റിയോ ഡി ജനീറോ: ലോകം ഉറ്റുനോക്കിയ ലോക കായിക മാമാങ്കത്തിന് തിരശ്ശീല വീണു. രാവിലെ എട്ട് മണിക്ക് മാരക്കാന സ്റ്റേഡിയത്തില്‍ ആരംഭിച്ച വര്‍ണ്ണാഭമായ സമാപന ചടങ്ങില്‍ ബ്രസീലിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളാണ് അരങ്ങേറിയത്. അഭയാര്‍ത്ഥി ടീമും 206 രാഷ്ട്രങ്ങളില്‍ നിന്നായി 11,303 താരങ്ങളും മാറ്റുരച്ച റിയോ ഒളിംപിക്‌സ് 2020ല്‍ ടോക്യോയില്‍ കാണാമെന്ന ആശംസകളോടെയാണ് 19 ദിവസം നീണ്ടുനിന്ന മത്സരങ്ങള്‍ക്ക് സമാപനം കുറിച്ചത്.

ഒളിംപിക്‌സിന് കൊടിയിറങ്ങി: ഇന്ത്യ 67ാം സ്ഥാനത്ത് പ്രശസ്ത കാര്‍ണിവല്‍ സംവിധായിക റോസ മല്‍ഹോയ്‌സാണ് വര്‍ണ്ണാഭമായ സമാപന ചടങ്ങ് അണിയിച്ചൊരുക്കിയത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്കിനെ സാക്ഷിയാക്കി റിയോ മേയര്‍ എഡ്വാര്‍ഡോ പെയ്‌സ് 2020ലെ ഒളിംപിക്‌സിന്റെ ആതിഥേയരായ ടോക്യോയുടെ മേയര്‍ യൂറിക്കോ കോയിക്കെയ്ക്ക് ഒളിംപിക്‌സ് പതാക ഔദ്യോഗികമായി കൈമാറി. സമാപന ചടങ്ങിനൊടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലികാണ് ഇന്ത്യന്‍ പതാകയേന്തിയത്.

46 സ്വര്‍ണ്ണവും 37 വെള്ളിയും 38 വെങ്കലും ഉള്‍പ്പെടെ 121 മെഡലുകള്‍ നേടിയ അമേരിക്കയാണ് ഒളിംപിക്‌സിലെ വിജയികള്‍. 27 സ്വര്‍ണ്ണവും 23 വെള്ളിയും 17 വെങ്കലവുമുള്‍പ്പെടെ 67 മെഡലുകളുമായി ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും, 26 സ്വര്‍ണ്ണവും 18 വെള്ളിയും 19 വെങ്കലുമുള്‍പ്പെടെ 70 മെഡലുകള്‍ നേടിയ ചൈന മൂന്നാം സ്ഥാനവുമായാണ് റിയോയില്‍ നിന്ന് വിടപറയുന്നത്. റഷ്യ, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ആദ്യത്ത് പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ വെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലികിന്റെ വെങ്കലവുമുള്‍പ്പെടെ രണ്ട് മെഡലുമായി റിയോയില്‍ നിന്ന് മടങ്ങുന്ന ഇന്ത്യ 67ാം സ്ഥാനത്താണുള്ളത്. ആതിഥേയരായ ബ്രസീല്‍ ഏഴ് സ്വര്‍ണ്ണമുള്‍പ്പെടെ 19 മെഡലുകളുമായി 17ാം സ്ഥാനത്ത് സാന്നിദ്ധ്യമുറപ്പിച്ചു.

Story first published: Monday, August 22, 2016, 9:43 [IST]
Other articles published on Aug 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+