Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ വൈറസ് ഭീഷണി ഒളിമ്പിക്‌സിലേക്കും; ദീപശിഖാ പ്രയാണം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് വരാനിരിക്കുന്ന ഒളിമ്പിക്‌സിനും ഭീഷണിയുയര്‍ത്തുന്നു. ഒളിമ്പിക്‌സിന് തുടക്കമിട്ട ഗ്രീസില്‍നിന്നുമാണ് ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിക്കേണ്ടത്. മാര്‍ച്ച് 12നാണ് ഗ്രീസില്‍ പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിലും ഇത് മാറ്റിവെക്കേണ്ടിവന്നേക്കും. മാര്‍ച്ച് 19ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് കൈമാറേണ്ടതായിരുന്നു ദീപശിഖ.

ഗ്രീസില്‍ കൊറോണ വൈറസ് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തില്‍ പകരം പദ്ധതി തയ്യാറാക്കുകയാണ്. സര്‍ക്കാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഗ്രീക്ക് ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കി. മാര്‍ച്ച് 12ന് തുടക്കം കുറിച്ച് ഗ്രീസില്‍ പ്രയാണം നടത്തിയശേഷം മാര്‍ച്ച് 19ന് ആതന്‍സിലെ സ്‌റ്റേഡിയത്തില്‍വെച്ച് ടോക്യോ സംഘാടകര്‍ക്ക് കൈമാറാനാണ് പരിപാടിയിട്ടിരുന്നത്.

Olympics

ഗ്രീസിലെ 37 നഗരങ്ങളിലൂടെ ദീപശിഖാ പ്രയാണം കടന്നുപോകും. 3,500 കിലോമീറ്റര്‍ദൂരം 600 അത്‌ലറ്റുകളാല്‍ സഞ്ചരിക്കേണ്ടിയിരുന്ന ദീപശിഖ സഞ്ചാരം ഇനി ഔദ്യോഗികം മാത്രമായിരിക്കും. ഗ്രീസിലെ ഒളിമ്പിക്‌സ് ഷൂട്ടിങ് ചാമ്പ്യനായ അന്ന കൊറാകാക്കിയാണ് ഇത്തവണ ദീപശിഖയിലെ ആദ്യ അത്‌ലറ്റ്. ഇതാദ്യമായാണ് ഒരു വനിതയെ ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

Story first published: Tuesday, February 25, 2020, 17:20 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+