Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് തിരിച്ചടിയായി, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ബജ്‌റംഗ് പുനിയ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല. വലത് കാലിന്റെ ലിഗ്‌മെന്റിന് പരിക്കേറ്റതോടെ ആറ് ആഴ്ചത്തെ വിശ്രമം അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ 10 വരെ നോര്‍വേയിലാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യക്ക് വളരെ മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരമായിരുന്നെങ്കിലും ടോക്കിയോ ഒളിംപിക്‌സിനിടെ സംഭവിച്ച പരിക്ക് അദ്ദേഹത്തിന് നിര്‍ബന്ധിത വിശ്രമത്തിലേക്കെത്തിച്ചിരിക്കുകയാണ്.

ആറ് ആഴ്ചത്തെ വിശ്രമത്തിന് ശേഷം മാത്രമെ അദ്ദേഹത്തിന് പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കൂ. ടോക്കിയോ ഒളിംപിക്‌സിന് മുമ്പുതന്നെ ഈ ബുദ്ധിമുട്ട് നേരിട്ട താരം മുംബൈയിലെ സെന്റര്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്റെ മുഖ്യ ചുമതലയുള്ള ഡോക്ടര്‍ ഡിന്‍ഷാ പര്‍ഡിവാലയില്‍ നിന്ന് ചികിത്സ തേടിയിരുന്നു. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ലെന്ന് ബജ്‌റംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

'ലിഗ്‌മെന്റിന്റെ പ്രശ്‌നത്തെത്തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ആറ് ആഴ്ചത്തെ വിശ്രമത്തോടെയുള്ള ചികിത്സ തേടുകയാണ്. അതിനാല്‍ത്തന്നെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പാണ് ഈ വര്‍ഷം ഇനി ശേഷിക്കുന്ന വലിയ ഗുസ്തി ടൂര്‍ണമെന്റ്. മറ്റൊരു ടൂര്‍ണമെന്റും ഈ വര്‍ഷമില്ലെന്നാണ് കരുതുന്നത്'-ബജ്‌റംഗ് പിടിഐയോട് പറഞ്ഞു.

bajrangpunia

ജൂണില്‍ റഷ്യയില്‍ നടന്ന ടൂര്‍ണമെന്റിലാണ് ബജ്‌റംഗിന് ഈ പരിക്കേറ്റത്. സെമി ഫൈനലില്‍ അബ്ദുല്‍മസ്ഹിദിനോട് മത്സരിക്കവെയാണ് ഈ പരിക്ക് സംഭവിച്ചത്. അബ്ദുല്‍മസ്ഹിദ് ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കിനെ വകവെക്കാതെ പോരാടിയ ബജ്‌റംഗ് പുനിയ ടോക്കിയോ ഒളിംപിക്‌സില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ പങ്കെടുത്ത് വെങ്കലം നേടുകയായിരുന്നു.

'എന്റെ ആദ്യ ഒളിംപിക്‌സ് മുതല്‍ ഒരു മെഡല്‍ സ്വപ്‌നം കാണുകയാണ്. ടോക്കിയോയില്‍ പരിക്കിന്റെ വേദനയോടെയാണ് മത്സരിച്ചത്.ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ചില വ്യായാമങ്ങള്‍ ചെയ്യുകയും ജിമ്മില്‍ കൃത്യമായ പരിശീലനം നടത്തുകയും ചെയ്തിരുന്നു.മാറ്റിലെ പരിശീലനവും പരിക്കിന്റെ വേദന മറക്കാന്‍ സഹായിച്ചു. എന്റെ നിലവിലെ പരിശീലകനായ ജിയോര്‍ജിയന്‍ കോച്ച് ഷാക്കോ ബെന്റിനിഡിസിനൊപ്പം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്'-27കാരനായ ബജ്‌റംഗ് പറഞ്ഞുനിര്‍ത്തി.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനോടകം രണ്ട് വെങ്കലവും ഒരു വെള്ളിയും അദ്ദേഹം നേടിയിട്ടുണ്ട്.ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു വെള്ളിയും വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവുമെല്ലാം അദ്ദേഹത്തിന്റെ കരിയറിലുണ്ട്.

Story first published: Tuesday, August 24, 2021, 11:53 [IST]
Other articles published on Aug 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+