ഇസ്ലാമിക ഇറാന്റെ ഞെട്ടിപ്പിയ്ക്കുന്ന മാറ്റം!!! ഒളിംപിക്‌സില്‍ പതാകയേന്തിയത് ഒരു സ്ത്രീ, അതും...
റിയോ ഡി ജനീറോ: ഇസ്ലാമിക നിയമങ്ങളാണ് ഇറാനില്‍. സ്ത്രീകളെ സംബന്ധിച്ച് അതി കര്‍ശനമായ നിയമങ്ങള്‍. പുരുഷന്‍മാരുടെ കായിക മത്സരങ്ങള്‍ കാണുന്നതിന് പോലും സ്ത്രീകള്‍ക്ക് വിലക്ക്. ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയ ഇറാനി സ്ത്രീകള്‍ക്ക് സംഭവിച്ചത് ചരിത്രം.
എന്നാല്‍ റിയോ ഡി ജനീറോ ഒളിംപിക്‌സ് ഇറാന്റെ ചരിത്രം തന്നെ മാറ്റി കുറിച്ചിരിയ്ക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു വനിത ഇറാന്റെ പതാകയേന്തി മാര്‍ച്ച് പാസ്റ്റിനെ നയിച്ചു. അവളുടെ പേരാണ് സെഹ്‌റ നെമാതി.
ഇറാന്‍ ശരിക്കും ചരിത്രം രചിയ്ക്കുകയാണ്. ഒളിംപിക്‌സില്‍ ഇറാന്റെ പെണ്‍പട മെഡല്‍ നേടുമോ എന്നറിയില്ല. പക്ഷേ സെഹ്‌റ നെമാതി ആരുടേയും ഹൃദയം കവരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ആണവള്‍. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്, വീല്‍ ചെയറിലിരുന്ന് പതാകയേന്തിയ സുന്ദരി.....
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

സെഹ്‌റ നെമാതി
ഇറാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ ഒരു വനിത രാജ്യത്തിന്റെ പതാകയേന്തുന്നത്. അത് ഇത്തവണ സംഭവിച്ചു. സെഹ്‌റ നെമാതി എന്ന യുവതിയാണ് ഇറാന്റെ പതാകയേന്തിയത്.

സ്ത്രീകള്‍ക്ക് വിലക്ക്
കായിക മേഖലയില്‍ സ്ത്രീകളെ വിലക്കിയ ചരിത്രമാണ് ഇറാന് പറയാനുണ്ടായിരുന്നത്. പുരുഷന്‍മാരുടെ കായിക മത്സരങ്ങള്‍ കാണാനുള്ള അനുവാദം പോലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല.

സെഹ്‌റ
കായിക ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ട പേരാണ് സെഹ്‌റ നെമാതി. അവള്‍ രാജ്യത്തിന്റെ പതാകയേന്തി നീങ്ങിയത് സ്വന്തം കാലുകളില്‍ ആയിരുന്നില്ല. ഒരു വീല്‍ ചെയറില്‍ ആയിരുന്നു.

അമ്പെയ്ത്ത്
അമ്പെയ്ത്ത് മത്സരത്തിലാണ് സെഹ്‌റ നെമാതി പങ്കെടുക്കുന്നത്. എന്നാല്‍ അമ്പെയ്ത്തായിരുന്നില്ല സെഹ്‌റയുടെ യഥാര്‍ത്ഥ വഴി.

എന്ത് സംഭവിച്ചു?
സെഹ്‌റയ്ക്ക്, മുമ്പ് വീല്‍ ചെയറിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അവള്‍ ഒരു തായ്‌ക്കോണ്ടോ താരമായിരുന്നു. പക്ഷേ കൗമാരകാലത്ത് സംഭവിച്ച ഒരു കാറപകടം അവളെ അരയ്ക്ക് താഴെ തളര്‍ത്തിക്കളഞ്ഞു. അതിന് മുമ്പേ അവള്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിരുന്നു.

ആവേശം ചോരാതെ
അപകടം പിണഞ്ഞ് കാലുകള്‍ നിശ്ചലമായപ്പോള്‍ സെഹ്‌റ തളര്‍ന്നിരുന്നില്ല. അവള്‍ തന്റെ ആവേശം അമ്പെയ്ത്തിലേക്ക് ആവാഹിച്ചു. അങ്ങനെ തന്റെ 31-ാം വയസ്സില്‍ ആദ്യമായി ഒളിംപിക്‌സില്‍ പങ്കെടുക്കുന്നു. അതും ചരിത്ര നിയോഗവുമായി.

പാരാലിംപിക്‌സ്
അംഗവകൈല്യങ്ങളുള്ളവര്‍ക്കുള്ള പാരാലിംപിക്സില്‍ കഴിഞ്ഞ തവണത്തെ ഗോള്‍ഡ് മെഡലിസ്റ്റ് ആണ് സെഹ്‌റ നെമാതി. ഇത്തവണയും അവള്‍ അത് പ്രതീക്ഷിയ്ക്കുന്നുണ്ട്.

റിയോയില്‍ തന്നെ
ഈ വര്‍ഷത്തെ പാരാലിംപിക്‌സ് സെപ്തംബറില്‍ റിയോ ഡി ജനീറോയില്‍ വച്ചാണ്. ഒളിംപിക്‌സ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം പാരാലിംപിക്‌സ് ആണ്.

പ്രതീക്ഷ?
ഇത്തവണത്തെ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം. യോഗ്യത നേടിയവരില്‍ 49-ാം സ്ഥാനമാണ് സെഹ്‌റയ്ക്ക്. പക്ഷേ അമ്പെയ്ത്ത് ലോകകപ്പില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ എത്താന്‍ സെഹ്‌റയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മനംനിറച്ച്
ഒരു പച്ച മഫ്തയും അണിഞ്ഞാണ് വീല്‍ ചെയറില്‍ സെഹ്‌റ ഇറാന്റെ പതാകയും ഏന്തിയെത്തിയത്. ലോകം അവള്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ചു, ആവേശത്തോടെ അവളെ സ്വീകരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications