വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രേറ്റ് കാലിക്ക് പിന്നാലെ സുശീല്‍ കുമാറും പ്രേക്ഷകരെ രസിപ്പിക്കുന്ന ഡബ്ലു ഡബ്ലു ഇ യില്‍

By Anwar Sadath

ദില്ലി: ടെലിവിഷന്‍ ഗുസ്തി പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ WWE (World Wrestling Entertainment)യില്‍ ഇന്ത്യന്‍ ഗുസ്തി താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സുശീല്‍കുമാര്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്രേറ്റ് കാലി നേരത്തെ തന്നെ ഈ രംഗത്തെ ഇന്ത്യന്‍ സാന്നിധ്യമായി ശ്രദ്ധേയനായിരുന്നു. കാലിയുടെ പാത പിന്തുടര്‍ന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിലൊരാളായ സുശീല്‍ കുമാറും പുതിയ രംഗത്തേക്ക് ചുവടുമാറുന്നത്.

റെസ്ലിങ് രംഗത്തെ പ്രമുഖരായ ജോണ്‍ കേന, റോമന്‍ റൈഗാന്‍ എന്നിവര്‍ക്കൊപ്പം സുശീല്‍ കുമാര്‍ ഗോദയിലെത്തിയേക്കും. ഇതിന്റെ ഭാഗമായി WWE ടാലന്റ് ഡവലപ്പ്‌മെന്റ് ഹെഡ് കാനിയോണ്‍ സീമാന്‍ സൂശീല്‍ കുമാറുമായി ചര്‍ച്ച നടത്തി കരാറിലേര്‍പ്പെടും. ഇതിന്റെ വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

sushilkumar

സുശീല്‍ കുമാറിന്റെ പ്രൊഫണല്‍ റെസ്ലിങ്ങിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ് കരാറുകളുടെ ചുമതലയുള്ള സൂപ്പര്‍ സ്‌പോര്‍സും സൂചന നല്‍കിയിട്ടുണ്ട്. 2014ല്‍ ഗ്രേറ്റ് കാലി പ്രൊഫഷണല്‍ റെസ്ലിങ്ങില്‍ നിന്നും വിടവാങ്ങിയിരുന്നു. ഇതിനുശേഷം ഇന്ത്യന്‍ താരത്തിനായുള്ള ശ്രമത്തിലായിരുന്നു WWE അധികൃതര്‍.

പ്രൊഫഷണല്‍ റെസ്ലിങ്ങിന് വലിയ പ്രേക്ഷകരുള്ള രാജ്യമാണ് ഇന്ത്യ. സുശീല്‍ കുമാറിനെപ്പോലുള്ള ഒരു ഇന്ത്യക്കാരന്‍ ഈ രംഗത്തേക്ക് കടന്നുവരിയാണെങ്കില്‍ പരിപാടിയുടെ റേറ്റിങ്ങില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാകുമെന്നുറപ്പാണ്. തുടര്‍ച്ചയായി രണ്ടുതവണ ഒളിമ്പിക്‌സ് റെസ്ലിങ്ങില്‍ മെഡല്‍ നേടിയ സുശീല്‍ കുമാറിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

Story first published: Sunday, October 16, 2016, 9:21 [IST]
Other articles published on Oct 16, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X