ലോകകപ്പ് വിജയിച്ചാല്‍ ഡച്ച് ടീം ബഹിരാകാശത്ത്
ബ്രസീലിയ: ലോകകപ്പ് കിരീടം നേടുകയാണെങ്കില്‍ മിക്ക ടീമുകള്‍ക്കും അതാത് രാജ്യങ്ങളിലെ സര്‍ക്കാരും സ്‌പോണ്‍സര്‍മാരും കമ്പനികളും പല തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. പണമായും വസ്തുവായും എന്നുവേണ്ട തങ്ങളാല്‍ ആകുന്ന വിധത്തില്‍ ലോകകപ്പ് ടീം അംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ സ്‌പോണ്‍സര്‍മാരുടെ ഒഴുക്കായിരിക്കും.
ഇരുപതാം ലോകകപ്പ് ഫുട്‌ബോളില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും മനോഹരമായി കളിച്ച ടീമാണ് ഹോളണ്ട്. ലോകകപ്പ് നേടാന്‍ ഏറെ സാധ്യതയുള്ള ഒരു ടീമുമാണ് ഹോളണ്ട്. ഹോളണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ ഇത്തവണ ലോകകപ്പ് ഉയര്‍ത്തുകയാണെങ്കില്‍ വ്യത്യസ്തമായൊരു ഓഫറാണ് അവര്‍ക്കായി കാത്തിരിക്കുന്നത്. ഏതു യാത്രികനെയും കൊതിപ്പിക്കുന്ന ബഹിരാകാശേത്ത് താരങ്ങള്‍ക്ക് സൗജന്യയാത്രയാണ് ഒരു കമ്പനി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

എസ് എക്‌സ് സി എന്ന എയ്‌റോസ്‌പേസ് കമ്പനിയാണ് ഡച്ച് ടീമിന് കൊതിപ്പിക്കുന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്. ടീം ലോകകപ്പ് നേടുകയാണെങ്കില്‍ എല്ലാ ടീം അംഗങ്ങള്‍ക്കും കോച്ചിനും ബഹിരാകാശയാത്ര തങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഭൂമിയിയില്‍ നിന്നും 103 കിലോമീറ്റര്‍ ദൂരത്തേക്കാണ് യാത്ര. റോബിന്‍ വാന്‍ പേഴ്‌സിയുടെ പറന്നുകൊണ്ടുള്ള ഹെഡര്‍ ഗോളാണ് ഇത്തരമൊരു ഓഫര്‍ നല്‍കാന്‍ കമ്പനിയെ പ്രരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
താരങ്ങള്‍ക്ക് ഇങ്ങനെ ഒരു ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹോളണ്ട് ഇത്തവണ ലോകകപ്പ് ഉയര്‍ത്തുമെന്നുതന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും കമ്പനി വക്താവ് അറിയിച്ചു. മികച്ച താരങ്ങളെ അണിനിരത്തിയിട്ടും ഹോളണ്ടിന് ഇന്നേവരെ ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. മൂന്നുതവണ ഫൈനലിലെത്തിയ അവര്‍ക്ക് കപ്പിനും ചുണ്ടിനുമിടിയില്‍ മുന്നു തവണയും ഭാഗ്യം കൈവിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications