'പെണ്‍കുട്ടികള്‍ക്ക് ഗുസ്തിപിടിക്കാനറിയില്ലെന്ന് ഇനിയാരും പറയില്ല'; സാക്ഷിയുടെ അമ്മ
ദില്ലി: പെണ്‍കുട്ടികള്‍ക്ക് ഗുസ്തിപിടിക്കാന്‍ അറിയില്ലെന്ന് ഇനിയാരും പറയില്ലെന്ന് റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിന്റെ അമ്മ സുദേഷ്. സാക്ഷിക്കു നല്‍കിയ സ്വീകരണച്ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. മകളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നതായി അവര്‍ പറഞ്ഞു.
ഞങ്ങളെല്ലാവരും സാക്ഷിയെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നു. ഇന്ത്യ ഒരു മെഡലിനുവണ്ടി പ്രാര്‍ഥനയോടെ കഴിയുമ്പോഴാണ് മകള്‍ മെഡല്‍ നേടിയതെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. സാക്ഷിയെ ഗുസ്തി പരിശീലിപ്പിക്കരുതെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും ഗുസ്തി പഠിക്കാമെന്ന് മകള്‍ തെളിയിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

തനിക്ക് സ്‌പോര്‍ട്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു മകള്‍ ചെറുപ്പംമുതല്‍ പറഞ്ഞിരുന്നത്. പഠിത്തത്തില്‍ ശ്രദ്ധിക്കാനായിരുന്നു തന്റെ നിര്‍ദ്ദേശം. അടുത്തള്ള സ്റ്റേഡിയത്തില്‍ മകള്‍ക്ക് ബാഡ്മിന്റണ്‍, ജിംനാസ്റ്റിക് തുടങ്ങിയവ കാണിച്ചുകൊടുത്തിരുന്നു. എന്നാല്‍ തനിക്ക് ഗുസ്തിയില്‍ പരിശീലനം നേടണമെന്നായിരുന്നു അവളുടെ ആഗ്രഹം. അത് വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
13 വര്‍ഷമായി സാക്ഷി തന്റെ എല്ലാം ഗുസ്തിക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുകയായിരുന്നെന്ന് സാക്ഷിയുടെ പരിശീലകന്‍ മന്‍ദീപും പറയുന്നു. 2010 മുതല്‍ മന്‍ദീപ് ആണ് സാക്ഷിയുടെ കോച്ച്. റിയോയിലേക്ക് തിരിക്കുന്നതിന് മുന്‍പുതന്നെ സാക്ഷി മെഡല്‍ നേടുമെന്ന് ഉറപ്പിച്ചിരുന്നു. സാക്ഷിയുടെ ആത്മവിശ്വാസത്തിന്റെ വിജയം കൂടിയാണ് ഒളിമ്പിക്‌സ് മെഡലെന്ന് അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications