Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെയും കോലിയെയും താരതമ്യം ചെയ്യരുത്: മനീഷ് പാണ്ഡെ

ബാംഗ്ലൂര്‍: വിരാട് കോലിയെയും തന്നെയും താരതമ്യം ചെയ്യരുത് - പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവതാരം, കര്‍ണാടക ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ. ഐ പി എല്‍ ക്രിക്കറ്റിലെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന് ഉടമയാണ് മനീഷ് പാണ്ഡെ. ഐ പി എല്ലില്‍ ബാംഗ്ലൂരിനും പുനെയ്ക്കും വേണ്ടി കളിച്ചിട്ടുള്ള മനീഷ് ഇപ്പോള്‍ കൊല്‍ക്കത്തയുടെ താരമാണ്.

2008 ല്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനായിരുന്ന വിരാട് കോലി നേരെ നടന്നുകയറിയത് ഇന്ത്യന്‍ ടീമിലേക്കാണ്. 29 ടെസ്റ്റ്, 140 ഏകദിനം, 20 ട്വന്റി 20. ഇന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് കോലി. ആ കോലിയുമായി തന്നെ താരതമ്യം ചെയ്യല്ലേ എന്നാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന പാണ്ഡെ പറയുന്നത്.

manish-pandey

തന്നെക്കാളും കൂട്ടത്തിലുണ്ടായിരുന്ന മറ്റാരെക്കാളും ഇന്ത്യന്‍ ടീമിലെത്താന്‍ യോഗ്യനായിരുന്നു വിരാട്. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് കോലി മികച്ച ഒരു ബാറ്റ്‌സ്മാനായി വളര്‍ന്നുകഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കോലി അന്നേ തയ്യാറായാരുന്നു. അതുകൊണ്ട് എന്നെയും കോലിയെയും ഐ പി എല്ലിലെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീമിലേക്ക് തനിക്ക് വഴിയൊരുക്കിയത് എന്നാണ് പാണ്ഡെയുടെ വിശ്വാസം. ഐ പി എല്‍ ഫൈനലില്‍ പാണ്ഡെ 94 റണ്‍സെടുത്തിരുന്നു.

ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാണ്. രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ആഗ്രഹത്താലാണ് നമ്മള്‍ ഈ കളി തുടരുന്നത്. അവസാനം ഇതാ അതിന് ഒരു അവസരം വന്നിരിക്കുന്നു - ഏറ്റവും മികച്ച രീതിയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് പാണ്ഡെ. മധ്യനിര ബാറ്റ്‌സ്മാനം തകര്‍പ്പന്‍ ഫീല്‍ഡറുമാണ് പാണ്ഡെ.

Story first published: Wednesday, October 15, 2014, 13:07 [IST]
Other articles published on Oct 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+