ഇന്ത്യയോട് തോറ്റ ഞങ്ങള്‍ ഡിന്നര്‍ പോലും കഴിച്ചില്ല: ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊര്‍ത്താസ...
ധാക്ക: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയം ഓര്‍മയില്ലേ. തോറ്റാല്‍ പുറത്ത് എന്ന സ്ഥിതിയില്‍ നിന്നുമാണ് അവസാന മൂന്ന് പന്തില്‍ 3 വിക്കറ്റ് വീഴ്ത്തി ഇന്ത്യ നാടകീയ ജയം പിടിച്ചെടുത്തത്. സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായെങ്കിലും ലോകകപ്പിന്റെ ദീപ്തമായ സ്മരണകളില്‍ ഈ വിജയം ഉണ്ടാകും.
ഇത് പക്ഷേ ഇന്ത്യന്‍ ആരാധകരുടെ കാര്യം. ഇന്ത്യക്കെതിരായ ഈ ഞെട്ടിക്കുന്ന തോല്‍വി ബംഗ്ലാദേശ് എങ്ങനെയായിരിക്കും സ്വീകരിച്ചിട്ടുണ്ടാകുക. തങ്ങള്‍ ആകെ തകര്‍ന്നുപോയി എന്നാണ് ബംഗ്ലാ ക്യാപ്റ്റനായ മഷ്‌റഫെ മൊര്‍ത്താസ പറയുന്നത്. ഇന്ത്യയോട് തോറ്റ അന്ന് രാത്രി തങ്ങള്‍ ആരും അത്താഴം പോലും കഴിച്ചില്ല. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. പക്ഷേ ഈ തോല്‍വി...

ഇത് കളിയുടെ ഭാഗമല്ല
ക്രിക്കറ്റാകുമ്പോള്‍ ജയവും തോല്‍വിയും ഒക്കെ സാധാരണമാണ്. പക്ഷേ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് വേണ്ട ടീം 1 റണ്ണിന് തോല്‍ക്കുക എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ശരിക്കും പ്രയാസമാണ്.

അത്താഴം പോലും
വല്ലാത്ത ഒരു ഷോക്കിലായിരുന്നു ഞങ്ങള്‍, ടീമിലെ ആരും അന്ന് അത്താഴം പോലും കളിച്ചില്ല. ആകെ തകര്‍ന്നുപോയി.

കാശ്മീരിലാണ്
ജമ്മു കാശ്മീരില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മൊര്‍ത്താസ. ശ്രീനഗറില്‍ യാത്ര ചെയ്യവേ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ കണ്ട് മൊര്‍ത്താസ വണ്ടി നിര്‍ത്തി ഇറങ്ങി. കുട്ടികള്‍ക്ക് ചില ടിപ്‌സ് ഒക്കെ പറഞ്ഞുകൊടുത്തു.

അത്ഭുത വിജയം
അവസാന ഓവറിലെ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം മതി എന്ന നിലയില്‍നിന്നാണ് ബംഗ്ലാദേശ് 1 റണ്ണിന് കളി തോറ്റത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications