തിരിച്ചുകിട്ടില്ലേ പഴയ സേവാഗിനെ?
ഷാര്‍ജ: കോപ്പിബുക്ക് ശൈലിയില്ല, ഫുട് വര്‍ക്കില്ല, അച്ചടക്കം ഇല്ലേയില്ല. എന്നിട്ടും സേവാഗ് ഏകദിനത്തിലും ടെസ്റ്റിലും ഡബിളും ട്രിപ്പിളും അടിച്ചുകൂട്ടി. ഹാന്‍ഡ് - ഐ കോഡിനേഷന്‍ (കണ്‍ - കൈ സമന്വയം) എന്ന് പേരിട്ടാണ് കമന്റേറ്റര്‍മാര്‍ സേവാഗ് എന്ന അത്ഭുതത്തെ വിശദീകരിക്കാന്‍ ശ്രമിച്ചത്. കാലം മാറി. മുപ്പത്തിയഞ്ചാം വയസ്സില്‍ കണ്ണിന്റെ കാഴ്ചയും കൈകളുടെ റിഫ്ളക്‌സും മങ്ങി പതറിത്തുടങ്ങി പാവങ്ങളുടെ സച്ചിനായ വീരു.
കോണ്ടാക്ട് ലെന്‍സും മാറിയ ശരീരഭാഷയുമായി സേവാഗ് പഞ്ചാബിന് വേണ്ടി കളിക്കുന്നുണ്ട്. ഇടയ്ക്ക് ഓരോ കൂറ്റനടികള്‍ നടത്തുന്നുണ്ടെങ്കിലും സേവാഗ് പഴയ സേവഗല്ല എന്ന് കളി കാണുന്ന ആര്‍ക്കും തോന്നും. ഫോമൗട്ടില്‍ നിന്നും ഒരിക്കല്‍ കൂടി സേവാഗ് തിരിച്ചുവരുമോ, കളിയാരാധകര്‍ കാത്തിരിക്കുകയാണ്.
സേവാഗ് നല്‍കിയ, അല്‍പം പതറിയതെങ്കിലും മികച്ച തുടക്കത്തെ കൂറ്റന്‍ സ്‌കോറാക്കി മാറ്റിയത് ഗ്ലെന്‍ മാക്‌സ് വെല്ലാണ്. ടൂര്‍ണമെന്റിലെ മൂന്നാമത്തെ അര്‍ദ്ധ സെഞ്ചുറിയും ഓറഞ്ച് തൊപ്പിയുമായാണ് പഞ്ചാബിനെ ജയിപ്പിച്ച ശേഷം മാക്‌സ് വെല്‍ കളം വിട്ടത്. ഈ മാക്‌സ് വെല്ലിനെ കൊണ്ട് തോറ്റു എന്ന് ധോണിക്കും വാട്‌സനും ശേഷം ശിഖര്‍ ധവാനും പറഞ്ഞുപോയിട്ടുണ്ടാകണം.

വീരനാണ് വീരു
കോണ്ടാക്ട് ലെന്‍സും വെച്ചാണ് സേവാഗ് ഐ പി എല്‍ കളിക്കാനെത്തിയത്. അമിത് മിശ്രയെ തുടര്‍ച്ചയായ രണ്ടാം സിക്‌സറിന് പറത്താനുള്ള ടിപ്പിക്കല്‍ സേവാഗ് ശ്രമത്തിനിടെയാണ് വീരു പുറത്തായത്.

അടി, അടിയോടടി
ഓസ്‌ട്രേലിയന്‍ താരമായ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വെടിക്കെട്ടാണ് പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം ജയം സമ്മാനിച്ചത്.

ഒപ്പത്തിനൊപ്പം
ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രീതി സിന്റയും പഞ്ചാബ് ഡഗ് ഔട്ടില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു.

ബാലാജി
കരണ്‍ ശര്‍മയുടെ വിക്കറ്റ് വീഴ്ത്തിയ ബാലാജിയുടെ ആഹ്ലാദം, മികച്ച ബൗളിംഗിലൂടെ ബാലാജി പഞ്ചാബിന്റെ വിജയം എളുപ്പത്തിലാക്കി.

ക്ലീന്‍ ബൗള്‍ഡ്
ബാലാജിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന ഹൈദരാബാദ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്

ജോണ്‍സന്‍, മാക്‌സ് വെല്‍, ബാലാജി
ഹൈദരാബാദിന്റെ വിക്കറ്റ് വീഴ്ത്തിയ സന്തോഷത്തില്‍ ജോണ്‍സനും മാക്‌സ് വെലും ബാലാജിയും

മിശ്ര
സേവാഗിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും പതിവില്ലാതെ റണ്‍സ് വഴങ്ങി അമിത് മിശ്ര

ഭുവി തകര്‍ത്തു
നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications