Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായികരംഗത്ത് പാകിസ്താന്‍ വട്ടപ്പൂജ്യം, ഒളിംപിക്‌സിന് ഒറ്റത്താരങ്ങളില്ല

ലാഹോര്‍: ബ്രസീലില്‍ റിയോ ഒളിംപിക്‌സിന് ട്രാക്കുണരുമ്പോള്‍ പാകിസ്താന് പ്രതീക്ഷകളില്ല. ആഗസ്ത് 5 മുതല്‍ 21വരെ റിയോ ഡി ജനീറോയില്‍ നടക്കുന്ന റിയോ ഒളിംപിക്‌സിന് പാകിസ്താനില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് യോഗ്യത നേടാനായിട്ടില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ പ്രവേശനം ലഭിച്ച ഏഴ് താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുക.

Read also: പിന്തുണ സാക്കിര്‍ നായിക്കിനും ഒവൈസിക്കും, പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് പിന്നില്‍!!!

എന്നാല്‍ ഇവരില്‍ ആര്‍ക്കും മെഡല്‍ പ്രതീക്ഷയില്ലെന്ന് പാകിസ്താന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആരിഫ് ഹസന്‍ തന്നെ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനും പരിചയസമ്പത്ത് നേടുന്നതിനും വേണ്ടിയുമാണ് റിയോയ്ക്ക് തയ്യാറായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ക്രിക്കറ്റിന് മികച്ച പ്രാധാന്യം നല്‍കിവരുന്ന പാകിസ്താന്റെ മറ്റ് കായിക ഇനങ്ങളോടുള്ള മനോഭാവം രാജ്യത്തെ കായികരംഗത്തിന്റെ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിലാണ് എത്തിച്ചിട്ടുള്ളത്.

finalrio

1992ലെ ഒളിംപിക്‌സില്‍ വെങ്കലം നേടിയതൊഴിച്ചാല്‍ ഒളിംപിക്‌സില്‍ മറ്റൊരു മെഡല്‍നേട്ടവും പാകിസ്താന് എടുത്തു പറയാനില്ല. കായിക രംഗത്തിന്റെ നവീകരണത്തിനോ വികസനത്തിനോ വേണ്ടി പ്രവര്‍ത്തിക്കാന്‍ പാക് ഒളിംപിക് അസോസിയേഷനും തയ്യാറല്ല. 1960ലെ ഒളിംപിക്‌സില്‍ ഗുസ്തിക്കും 1988ലെ ഒളിംപിക്‌സില്‍ ബോക്‌സിംഗിലും നേടിയ മെഡലുകളാണ് ഒളിംപിക്‌സ് ചരിത്രത്തില്‍ പാകിസ്താന് അവകാശപ്പെടാനുള്ളത്.

Story first published: Saturday, July 16, 2016, 13:39 [IST]
Other articles published on Jul 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+