Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ത്രീയ്ക്കും പുരുഷനും തുല്യ വേതനം ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ദീപിക

ദില്ലി: സ്‌പോര്‍ട്‌സ് രംഗത്ത് നിലനില്‍ക്കുന്ന കടുത്ത സ്ത്രീ പുരുഷ വിവേചനത്തിനെതിരെ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ വീണ്ടും രംഗത്തെത്തി. പുരുഷന്മാര്‍ക്കൊപ്പം തുല്യ ബഹുമാനവും പ്രതിഫലവും ലഭിച്ചില്ലെങ്കില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കില്ലെന്ന് ദീപിക പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി ദീപിക ഇതുസംബന്ധിച്ച പ്രതിഷേധത്തിലാണ്.

കുടുത്ത സ്ത്രീ പുരുഷ വിവേചനമാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് രംഗത്തെന്ന് ദീപിക പറയുന്നു. പ്രതിഫലത്തിന്റെ കാര്യമല്ല താന്‍ ഉയര്‍ത്തുന്നത്. പുരുഷന്മാരെപ്പോലെ തുല്യനീതിയും ബഹുമാനം സ്ത്രീകളും അര്‍ഹിക്കുന്നു. ഇന്ത്യ എല്ലാ രംഗത്തും മാറ്റം ഉണ്ടാക്കിയിട്ടും ഇത്തരം കാര്യങ്ങളില്‍ മാത്രം മാറ്റം വരാത്തത് എന്താണെന്ന് ദീപിക ചോദിക്കുന്നു.

dipika-pallikal

പുരുഷന്മാരെപ്പോലെ സ്ത്രീകളും കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെട്ടാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജീവിത്തിലെ പ്രധാന ഭാഗം സ്‌പോര്‍ട്‌സിനായി മാറ്റിച്ചവരാണ് സ്ത്രീകളും. എന്നിട്ടും സ്ത്രീകള്‍ക്ക് സ്‌ക്വാഷ് ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് രംഗത്ത് അവഗണനയാണെന്ന് ലോക പതിനേഴാം റാങ്കുകാരിയായ ദീപിക പറഞ്ഞു.

സ്‌ക്വാഷ് റാക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കഴിഞ്ഞ ദേശീയ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലാണ് നടന്നത്. അന്ന് ദേശീയ ചാമ്പ്യനായ സൗരവ് ഘോസാലിന് 1,20,00 രൂപ സമ്മാനം ലഭിച്ചപ്പോള്‍ വനിതാ ചാമ്പ്യനായ ജോഷ്‌ന ചിന്നപ്പയ്ക്ക് കേവലം 50,000 രൂപമാത്രമാണ് സമ്മാനമായി നല്‍കിയത്.

Story first published: Friday, February 12, 2016, 8:51 [IST]
Other articles published on Feb 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+