Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് കളിക്കാര്‍ക്ക് വലുത് രാജ്യമല്ല, പണമാണ്: സ്റ്റീവ് വോ, മക്കുല്ലത്തിനും വിമര്‍ശനം?

ബെര്‍ലിന്‍: പുതിയ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിധേയത്വം പണത്തിനോട് മാത്രമാണ് എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. രാജ്യമാണ് പ്രധാനപ്പെട്ടത് എന്ന ചിന്തയൊന്നും ഇപ്പോഴത്തെ കളിക്കാര്‍ക്ക് ഇല്ല. പണമാണ് വലുത്. ട്വന്റി 20 ക്രിക്കറ്റ് ലീഗുകളോടുള്ള ഈ വിധേയത്വം, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളും തമ്മിലുള്ള ബാലന്‍സ് നഷ്ടപ്പെടുന്നു എന്നും ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ പറഞ്ഞു.

ട്വന്റി 20 ലീഗുകളില്‍ കളിച്ച് കിട്ടുന്ന പണത്തിന് മുന്നില്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് കളിക്കാര്‍ മറന്നുപോകുന്നത്. മൂന്നോ നാലോ വര്‍ഷത്തെ ക്രിക്കറ്റ് ബാക്കിനില്‍ക്കേയാണ് ബ്രണ്ടന്‍ മക്കുല്ലംഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതേസമയം ലോകമെമ്പാടുമുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കുകയും ചെയ്യുന്നു. രാജ്യത്തോട് വിധേയത്വമില്ല മറിച്ച് പണത്തോടാണ് ഇവിടെ വിധേയത്വം. പക്ഷേ കളിക്കാരെ കുറ്റം പറയാന്‍ പറ്റില്ല.

steve-waugh

സ്റ്റീവ് വോയുടെ അതേ അഭിപ്രായം തന്നെയാണ് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തം പങ്കുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ചത്. ട്വന്റി 20 ഒക്കെ ഏറ്റവും താഴെയേ വരൂ. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ആവേശകരമായിരുന്നു എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ അവസാനത്തെ നാല് പന്തുകള്‍ മാത്രമേ ആവേശകരമായിരുന്നുള്ളൂ, ബാക്കി കളി മുഴുവന്‍ ഇഴച്ചിലായിരുന്നു.

ക്രിക്കറ്റ് എന്നാല്‍ വെറും 20 ഓവര്‍ കളി മാത്രമല്ല. ട്വന്റി 20 ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. അതേസമയം ടെസ്റ്റും ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടിക്കറ്റുകള്‍ ഇംഗ്ലണ്ടില്‍ സോള്‍ഡ് ഔട്ടാണ്. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും സ്ഥിതി ഇത് തന്നെ - ബെര്‍ലിനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇയാന്‍ ബോത്തവും സ്റ്റീവ് വോയും.

Story first published: Tuesday, April 19, 2016, 9:06 [IST]
Other articles published on Apr 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+