Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയില്ല; ദിപ കര്‍മാകറിന് പരിക്ക്

ന്യൂഡല്‍ഹി: ടോക്യോയില്‍ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സ് ഇനത്തില്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കാനുണ്ടാകില്ല. കഴിഞ്ഞ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തി അത്ഭുതമായി മാറിയ ഇന്ത്യന്‍ പ്രതീക്ഷ ദിപ കര്‍മാകറിന്റെ പരിക്ക് വിട്ടുമാറിയിട്ടില്ല. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലുള്ള ദിപ പരിശീലനം ആരംഭിച്ചിട്ടില്ലെന്ന് പരിശീലകന്‍ ബിശ്വേശ്വര്‍ നന്ദി അറിയിച്ചു.

ബക്കു ലോകകപ്പിനിടെ കഴിഞ്ഞ മാര്‍ച്ചിലാണ് ദിപയ്ക്ക് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ താരം പ്രതീക്ഷിച്ചതിലും ദീര്‍ഘനാളായി വിശ്രമത്തിലാണ്. ഒളിമ്പിക്‌സ് യോഗ്യതാ മത്സരം ആരംഭിക്കാനിരിക്കെ ദിപയ്ക്ക് മടങ്ങിയെത്താനാകില്ലെന്ന് ഉറപ്പായി. ഫിബ്രുവരി 20ന് മെല്‍ബണില്‍ ആരംഭിക്കുന്ന ലോകകപ്പ് സീരീസില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും പങ്കെടുക്കുന്നില്ല. മാര്‍ച്ചില്‍ ജര്‍മനിയില്‍ നടക്കുന്ന സീരീസിലും ഇന്ത്യന്‍ താരങ്ങളെത്തില്ല.

dipakaur

ആറുമാസമെങ്കിലും ദിപ തിരിച്ചുവരാന്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പരിക്കേറ്റപ്പോള്‍ താരം പെട്ടെന്ന് തിരിച്ചെത്തിയെങ്കിലും ഇത്തവണ വൈകും. റിയോ ഒളിമ്പിക്‌സില്‍ തലനാരിഴയ്ക്കാണ് ദിപയ്ക്ക് മെഡല്‍ നഷ്ടമായത്. ഏറ്റവും മികച്ച പ്രകടനം നടത്തിയ ദിപ ഇത്തവണ മെഡല്‍ നേട്ടം സ്വപ്‌നം കണ്ടതാണ്. ലോക നിലവാരത്തിലുള്ള മറ്റ് ജിംനാസ്റ്റിക് താരങ്ങള്‍ ഇന്ത്യയ്ക്ക് ഇല്ലാത്തതും ഇത്തവണ തിരിച്ചടിയായി.

Story first published: Friday, February 14, 2020, 14:53 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+