Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിസന്ധിയില്ലെന്ന് ഇന്ത്യാവിഷന്‍

AP Naveenan
കൊച്ചി: ഇന്ത്യാവിഷന്‍ താല്‍ക്കാലികമായി സംപ്രേഷണം നിര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇന്ത്യാവിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എപി നവീനന്‍ അറിയിച്ചു.

പ്രേക്ഷകരിലും പരസ്യദാതാക്കളിലും ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യം. ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലുള്ള സ്വാഭാവികമായ പ്രതിസന്ധി മാത്രമാണ് ഇന്ത്യാവിഷനിലുമുള്ളത്.

വാസ്തവത്തില്‍ ഏറ്റവും ആധുനികമായ സംപ്രേഷണ സാങ്കേതിക വിദ്യയിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. പുതിയ ഡിസൈനിങ് സ്റ്റുഡിയോയും ഉടന്‍ ആരംഭിക്കും. എന്റര്‍ടെയ്ന്‍മെന്റ് ചാനലായ യെസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ഇത്തരം നീക്കങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

എഡിറ്റോറിയലിനെ ബാധിക്കുന്ന വിധത്തില്‍ മാനേജ്‌മെന്റിലോ ഷെയര്‍ ഘടനയിലോ യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. നിലവിലുള്ള പ്രവര്‍ത്തനശൈലിയില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ കമ്പനി ആഗ്രഹിക്കുന്നില്ല-ഇന്ത്യാവിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

Story first published: Thursday, December 19, 2013, 8:29 [IST]
Other articles published on Dec 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+