Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിത അംബാനിയെ ഒളിമ്പിക്‌സ് കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

ലണ്ടന്‍: റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പെഴ്‌സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം ചെയ്തു. ബ്രിട്ടീഷ് രാജ്ഞി അധ്യക്ഷയായ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നിതാ അംബാനിയെ നാമനിര്‍ദ്ദേശം ചെയ്തത്.

കൊളംബിയയിലെ ഇന്റര്‍ അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ലൂയിസ് ആല്‍ബര്‍ട്ടോ മൊറേനൊ, ദക്ഷിണാഫ്രിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ആനന്ദ് സിങ് എന്നിവരടക്കം എട്ടു പേരെ കമ്മറ്റി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഒളിമ്പിക്‌സ് നടക്കുന്ന റിയോ ഡീ ജനീറോയില്‍ വച്ച് ആഗസ്ത് രണ്ട് മുതല്‍ നാലു വരെയാണ് തിരഞ്ഞെടുപ്പ്.

nita-ambani-pele

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഐഒസിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നിത അംബാനി 2020വരെ ഒളിമ്പിക് കമ്മിറ്റിയില്‍ തുടരും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥയായ നിത ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നടത്തിപ്പുകാരികൂടിയാണ്.

സ്‌പോര്‍ട്‌സ് രംഗത്ത് ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒളിമ്പിക് കമ്മറ്റിയിലേക്കും വാതില്‍ തുറന്നിരിക്കുന്നത്. അതേസമയം, പുതിയ ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയ്ക്കും അത്‌ലറ്റിക് ഫെഡറേഷന്‍ മേധാവി സെബാസ്റ്റിയന്‍ കോയ്ക്കും 99 അംഗ പട്ടികയില്‍ ഇടം നേടാനായില്ല.

Story first published: Saturday, June 4, 2016, 8:37 [IST]
Other articles published on Jun 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+