For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: ഒളിംപിക്‌സിലെ ആദ്യത്തെ സ്വവര്‍ഗ്ഗ ദമ്പതികള്‍ ഇവരാണ്, ചില 'കപ്പിള്‍ വിശേഷങ്ങള്‍'

റിയോ ഡി ജനീറോ: ലോകം റിയോ ഒളിംപിക്‌സിനെ ഉറ്റുനോക്കുന്നത് മെഡല്‍പ്പട്ടിക നിറയുന്നത് കാണാനാണ്. എന്നാല്‍ ഒളിംപിക്‌സില്‍ ലോകമറിയാതെ പോയ പ്രശസ്ത ദമ്പതികളുണ്ട്. ട്രാക്കിലും കോര്‍ട്ടിലുമായി കണ്ടുമുട്ടി കായിക ലോകത്തും ജീവിതത്തിലും ഒരേ ട്രാക്കില്‍ കൈ ചേര്‍ത്ത് നടക്കുന്നവര്‍.

Read also:

കായിക രംഗത്തെ ഒളിംപ്യന്മാരായ ദമ്പതികളാണ് ഒരുവശത്ത് ഒളിംപിക്‌സിന്റെ ആകര്‍ഷണം. പ്രണയത്തില്‍ നിന്ന് ജീവിതത്തിലേക്ക് വഴി നീണ്ട ഉത്തമ ദമ്പതികളില്‍ ചിലരെ പരിചയപ്പെടാം.

 കേറ്റ്- ഹെലന്‍ റിച്ചാര്‍ഡ്‌സണ്‍

കേറ്റ്- ഹെലന്‍ റിച്ചാര്‍ഡ്‌സണ്‍

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ കേറ്റും ഹെലനും ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ സ്വവര്‍ഗ്ഗ ദമ്പതികളാണ്. ബ്രിട്ടന്റെ ഹോക്കി ടീം താരങ്ങളായ ഇരുവരും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇവര്‍ അടുത്ത വര്‍ഷം വിവാഹിതരാവുകയും ചെയ്തു.

 ബ്രിയാന്‍ തെയ്‌സണ്‍- ആഷ്ടണ്‍ ഈസ്റ്റണ്‍

ബ്രിയാന്‍ തെയ്‌സണ്‍- ആഷ്ടണ്‍ ഈസ്റ്റണ്‍

രണ്ട് തവണ ഒളിംപ്യന്മാരായ ബ്രിയാന്‍ -തെയ്‌സണ്‍ ദമ്പതിമാരില്‍ ബ്രിയാന്‍ കാനഡയ്ക്ക് വേണ്ടി ഹെപ്റ്റാത്‌ലണിലും ഭര്‍ത്താവ് ആഷ്ടണ്‍ അമേരിക്കക്ക് വേണ്ടി ഡെക്കാത്ത്‌ലണിലുമാണ് മത്സരിക്കുന്നത്. ഒറിഗോണ്‍ സര്‍വ്വകലാശാലയില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ 2013ല്‍ വിവാഹിതരായി.

 ജെന്‍ ആബ്രസ്റ്റര്‍- ആസിയ മില്ലര്‍

ജെന്‍ ആബ്രസ്റ്റര്‍- ആസിയ മില്ലര്‍

പാരാലിമ്പിക്ക് ഒളിംപിക്‌സില്‍ കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള ഗോള്‍ബോളിലാണ് ഇരുവരും മത്സരിക്കുന്നത്. അമേരിക്കയ്ക്ക് വേണ്ടിയാണ് ഇരുവരും കോര്‍ട്ടിലിറങ്ങുന്നത്. 1992 മുതല്‍ ആറ് പാരാലമ്പിക് ഒൡപിക്‌സുകളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. 2004ലെ ഏഥന്‍സ് ഒൡപിക്‌സില്‍ വെള്ളി നേടിയ ഇവര്‍ ബെയ്ജിംഗ് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുന്നതിന് മുമ്പ് വിവാഹിതരായി.

 കാര്‍മന്‍ മാര്‍ട്ടന്‍- സഫ് വാന്‍ ഖലീല്‍

കാര്‍മന്‍ മാര്‍ട്ടന്‍- സഫ് വാന്‍ ഖലീല്‍


ആസ്‌ട്രേലിയന്‍ തൈക്വാന്‍ഡോ ടീമിലെ അംഗങ്ങളായ 2002ല്‍ ഗ്രീസില്‍ നടന്ന ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ വെച്ച് കണ്ടുമുട്ടി. രാജ്യത്തെ ഗ്ലാമര്‍ ദമ്പതികള്‍ എന്നറിയപ്പെടുന്ന ഇരുവരും ഡേറ്റിംഗിലായിരുന്നു 2012ലെ ലണ്ടന്‍ ഒളിംപിക്‌സിന് മുന്നോടിയായി വിവാഹിതരാവുകയായിരുന്നു.

 ഫെഡറിക്ക പെല്ലേഗ്രിനി- ഫിലിപ്പിനോ മാഗിനി

ഫെഡറിക്ക പെല്ലേഗ്രിനി- ഫിലിപ്പിനോ മാഗിനി

ഇറ്റലിയില്‍ നിന്നുള്ള ആദ്യത്തെ ഒളിംപിക്‌സ് ജേതാവായ ഫെഡറിക്കയാണ് ഇറ്റലിയുടെ പതാകയേന്തിയത്. റെക്കോര്‍ഡുകളുടെ രാജകുമാരിയായ ഫെഡറിക്കയും ഫിലിപ്പിനോയും ഇറ്റലിയുടെ നീന്തല്‍ ടീമിലെ താരങ്ങളാണ്.
2011ല്‍ കണ്ടുമുട്ടിയ ഇരുവരും 2012ല്‍ വിവാഹിതരായി. വാനിറ്റി ഫ്‌ളയര്‍ ഇറ്റാലിയ എന്ന മാസികയ്ക്ക് വേണ്ടി നഗ്നരായി ഫോട്ടോയ്ക്ക് മോഡലായിരുന്നു

 സിയോബാന്‍ മാരിയോ കോണര്‍- ക്രിസ് വാക്കര്‍ ഹെബ്ബോണ്‍

സിയോബാന്‍ മാരിയോ കോണര്‍- ക്രിസ് വാക്കര്‍ ഹെബ്ബോണ്‍

നീന്തലില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ഈ ദമ്പതികളുടെ രണ്ടാമത്തെ ഒളിംപിക്‌സ് പോരാട്ടമാണ് റിയോയിലേത്. 2012 മുതല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ദമ്പതികളാണ്.

 ഇര്‍വെറ്റെ- എല്‍ജെ വാന്‍ സില്‍

ഇര്‍വെറ്റെ- എല്‍ജെ വാന്‍ സില്‍

ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ദമ്പതികളില്‍ ഇര്‍വെറ്റെ മാരത്തോണിലും എല്‍ജെ 400 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് മത്സരിക്കുന്നത്. 2004ലെ ജൂനിയര്‍ മീറ്റില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും 2012ലാണ് വിവാഹിതരായത്.

 ക്രിസ് - ഗാബി ആഡ്‌കോക്ക്

ക്രിസ് - ഗാബി ആഡ്‌കോക്ക്

ബ്രിട്ടന്റെ ബാഡ്മിന്റണ്‍ താരങ്ങളായ ക്രിസ്- ഗാബി ദമ്പതികള്‍ മിക്‌സഡ് ഡബിള്‍സില്‍ ബ്രിട്ടന് വേണ്ടി കോര്‍ട്ടിലിറങ്ങും. ഗാബിയുടെ ആദ്യത്തേയും ക്രിസിന്റെ രണ്ടാമത്തെയും ഒളിംപിക്‌സാണിത്. കുട്ടികളായിരിക്കെ കോര്‍ട്ടില്‍ വച്ചുള്ള പരിചയം 2013ല്‍ ഇവരെ വിവാഹബന്ധത്തിലെത്തിക്കുകയായിരുന്നു.

റഗ്ബി താരങ്ങള്‍

റഗ്ബി താരങ്ങള്‍

ആസ്‌ട്രേലിയന്‍ ടീമിലെ റഗ്ബി താരങ്ങളായ ലൂയിസ്- ഷാര്‍ലറ്റ് ദമ്പതികളുടെ ആദ്യത്തെ ഒളിംപിക്‌സ് മത്സരമാണിത്. സിഡ്‌നിയില്‍ താമസിക്കുന്ന ഇരുവരും സെവന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു.

Story first published: Thursday, August 11, 2016, 8:53 [IST]
Other articles published on Aug 11, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+