For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളംബിയയെ ക്വാര്‍ട്ടറില്‍ വീഴ്ത്തുമെന്ന് നെയ്മര്‍

By Gokul

റിയോ ഡി ജെനിറോ: ലോകകപ്പ് ഫുട്‌ബോളില്‍ 5 ഗോളുമായി ഗോളിക്കാരിന്‍ മുമ്പിലായ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിന്റെ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിക്കുമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ക്വാര്‍ട്ടറില്‍ കൊളംബിയയെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൊളംബിയയുടെ സാധ്യതകള്‍ സെമിയിലെത്തില്ലെന്ന് നെയ്മര്‍ ഉറപ്പിക്കുന്നത്.

ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ റോഡ്രിഗസ് തന്റെ കളിമികവ് പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ അത് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കില്ല. കൊളംബിയയെ നേരിടാന്‍ ബ്രസീല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞതായും നെയ്മര്‍ വ്യക്തമാക്കി. വേഗതയും ഒത്തൊരുമയും ചേര്‍ന്ന ടീമാണ് കൊളംബിയ. അവരെ ചെറുതായി കാണാന്‍ ബ്രസീല്‍ ഒരുക്കുമല്ല. എന്നാല്‍ അന്തിമ വിജയം ബ്രസീലിനൊപ്പമായിരിക്കുമെന്ന് നെയ്മര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

neymar-barcelona

ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ നെയ്മര്‍ തൃപ്തനല്ല. മുന്‍ നിരയില്‍ മാറ്റം വരുത്താനാണ് കോച്ച് സ്‌കൊളാരി പദ്ധതിയിടുന്നത്. കോച്ച് ഏല്‍പ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് നെയ്മര്‍ പറഞ്ഞു. കളിക്കാരെന്ന നിലയില്‍ കളിക്കളത്തില്‍ കോച്ചിന്റെ തന്ത്രം പ്രാവര്‍ത്തികമാക്കുകയാവും തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രെഡ് അടക്കമുള്ള മുന്‍നിരക്കാര്‍ക്ക് ഗോളടിയില്‍ മികവു കാട്ടാന്‍ കഴിയുന്നില്ലെങ്കിലും ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ ഉണര്‍ന്നു കളിക്കുമെന്ന് നെയ്മര്‍ പറയുന്നു. പ്രതിരോധത്തിലും മുന്നേറ്റത്തിലും കൊളംബിയയെക്കാള്‍ ഒരു പടി മുന്നിലുള്ള ബ്രസീല്‍ സെമിയില്‍ എത്തുമെന്നുതന്നെയാണ് നെയ്മര്‍ ഉറപ്പിക്കുന്നത്.

Story first published: Friday, July 4, 2014, 8:03 [IST]
Other articles published on Jul 4, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+