Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ബാഴ്‌സലോണ വിട്ടേക്കാമെന്ന് പിതാവ്

ബാഴ്‌സലോണ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും വിട്ടുപോയേക്കുമെന്ന സൂചനയുമായി പിതാവ് നെയ്മര്‍ ഡ സില്‍വ. ഒരു റേഡിയോ അഭിമുഖത്തിലാണ് ഇദ്ദേഹം മകന്‍ സ്‌പെയിനില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാഴസലോണ വിട്ടേക്കാമെന്ന സൂചന നല്‍കിയത്.

2011 മുതല്‍ 2013വരെയുള്ള ടാക്‌സ് വിഷയവുമായി ബന്ധപ്പെട്ട് നെയ്മറിന്റെ 31.3 മില്യണ്‍ പൗണ്ട്‌സിന്റെ ആസ്തി ബ്രസീല്‍ കോടതി തടഞ്ഞുവെച്ചിരിക്കുകയാണ്. ഏതാണ്ട് 10.3 മില്യണ്‍ പൗണ്ട്‌സ് ടാക്‌സ് നെയ്മറില്‍ നിന്നും ഈടാക്കേണ്ടിവരുമെന്നാണ് കോടതിയുടെ കണക്കു കൂട്ടല്‍. ഇതിനിടയില്‍ സ്‌പെയിന്‍ അധികൃതരില്‍ നിന്നും ചില സമ്മര്‍ദ്ദങ്ങള്‍ ഉയരുന്നതായി പിതാവ് സൂചിപ്പിച്ചു.

neymar-hands

രണ്ടു രാജ്യങ്ങളില്‍ നിന്നും ടാക്‌സുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടെന്ന് പിതാവ് പറയുന്നു. ബ്രസീലിലെ വിഷയം ഒരുവിധം കൈകാര്യം ചെയ്തുവരുമ്പോഴാണ് സ്‌പെയിനില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇക്കാര്യം ക്ലബ്ബ് അധികൃതരുമായി സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കുന്ന കാര്യം തങ്ങള്‍ ആലോചിച്ചുവരികയാണെന്ന് പിതാവ് പറഞ്ഞു. നാലോ അഞ്ചോവര്‍ഷം സ്‌പെയിനില്‍ തുടരുക ബുദ്ധമുട്ടാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നെയ്മറിന്റെ ഏജന്റ് സംസാരിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. അടുത്ത സീസണില്‍ നെയ്മര്‍ ഇംഗ്ലണ്ടിലെത്തിയാലും അതിശയിക്കേണ്ടതില്ലെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

Story first published: Thursday, November 19, 2015, 9:02 [IST]
Other articles published on Nov 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+