റിയോ: ബ്രസീലിലെ റിയോ പോലുള്ള നഗരത്തിലെത്തിയാല്‍ മനോനിയന്ത്രണമില്ലാത്തവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല. പെണ്ണും മദ്യവും വേണ്ടുവോളും ഒഴുകുന്ന സ്ഥലമാണ് റിയോ. സുന്ദരികള്‍ക്കൊപ്പം പബ്ബിലും ബീച്ചുകളിലും യുവാക്കള്‍ കറങ്ങി നടക്കുന്നത് പതിവ് കാഴ്ചകള്‍ തന്നെ. അതുകൊണ്ടുതന്നെ ഒളിംപിക്‌സിനെത്തും മുന്‍പുതന്നെ മിക്ക രാജ്യങ്ങളും തങ്ങളുടെ താരങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയിരുന്നു.
മത്സര ഇനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ടീം അംഗങ്ങള്‍ക്ക് അനുവാദമില്ലാതെ പുറത്തുപോകുന്നതിനോ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനോ ഹോളണ്ട് അധികൃതരും അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍, ഇക്കാര്യം ലംഘിച്ച് പുറത്തുപോവുകയും മദ്യലഹരിയില്‍ തിരിച്ചെത്തുകയും ചെയ്ത ജിംനാസ്റ്റിക്‌സ് താരം യൂറി വാന്‍ ഗെല്‍ഡറിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തു.

മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന യൂറി വാനിനോട് നാട്ടിലേക്ക് മടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമായതിനാല്‍ നടപടിയെടുക്കാതെ ഞങ്ങള്‍ക്ക് മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡച്ച് അംബാസിഡര്‍ മൗറിഷ്യസ് ഹെന്‍ഡ്രിക്‌സ് പറഞ്ഞു.
2005ലെ റിംഗ്‌സിലെ ലോകചാമ്പ്യനാണ് പറത്താക്കപ്പെട്ട ഗെല്‍ഡര്‍. 2009ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് ഗെല്‍ഡറിനെ ഡച്ച് ജിംനാസ്റ്റിക്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.