Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സ് ജര്‍മനി മത്സരത്തില്‍ ജര്‍മനി ജയിക്കുമെന്ന് നെല്ലിയെന്ന ആന

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സ് ജര്‍മനി മത്സരത്തില്‍ ജര്‍മനി ജയിക്കുമെന്ന് നെല്ലി എന്ന ആനയുടെ പ്രവചനം. ബര്‍ലിന്‍കാരനായ നെല്ലി ഫ്രാന്‍സിന്റെ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിയാണ് ജര്‍മന്‍ വിജയം ഉറപ്പിക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ പതാക സ്ഥാപിച്ച ഗോള്‍ പോസ്റ്റുകള്‍ മുന്നില്‍ നിന്നും ആനയെ കൊണ്ട് പന്തടിപ്പിച്ചാണ് പ്രവചനം.

ഈ ലോകകപ്പില്‍ നെല്ലിയുടെ പ്രവചനം അത്ര ഫലിച്ചില്ലെങ്കിലും, ലോകകപ്പിന് മുന്‍പ് നെല്ലി പ്രവചിച്ച 33 മത്സരങ്ങളില്‍ 30 മത്സരങ്ങളും നെല്ലിക്കൊപ്പമായിരുന്നു. 2006ലെ വുമന്‍സ് ലോകകപ്പ്, 2010ലെ ഫിഫ ലോകകപ്പ്, 2012ലെ യൂറോ കപ്പ് എന്നിവയിലെല്ലാം നെല്ലി പ്രവചനം നടത്തി. 2013ലെ യുവേഫാ ചാമ്പ്യന്‍സ് ലീഗിലും നെല്ലി നടത്തിയ പ്രവചനം ഫലിച്ചിരുന്നു.

കഴിഞ്ഞ ലോകകപ്പിലും 2008ലെ യൂറോ കപ്പിലും പ്രവചനത്തില്‍ ലോകശ്രദ്ധനേടിയത് പോള്‍ എന്ന നീരാളിയായിരുന്നു. പോള്‍ പ്രവചിച്ച 13 എണ്ണത്തില്‍ 11ഉം ശരിയായി വന്നു. എന്നാല്‍ ലോകകപ്പിന് തൊട്ടു പിന്നാലെ പോള്‍ ചത്തതോടെ ഇത്തവണത്ത ലോകകപ്പിന് പ്രവചിക്കാന്‍ നിരവധി ജീവികളാണ് രംഗത്തെത്തിയത്. ഒട്ടകവും കംഗാരവും കടലാമയുമൊക്കെ ഇക്കൂട്ടത്തില്‍ പെടും. അതേസമയം, പോളിനെപ്പോലെ കൃത്യമായി പ്രവചിച്ച് ശ്രദ്ധനേടാന്‍ ഇവയ്‌ക്കൊന്നും കഴിഞ്ഞുമില്ല.

ഈ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരും കപ്പെടുക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുമായ രണ്ടു ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കളിമികവില്‍ ജര്‍മനി അല്‍പം മുന്നിലാണെങ്കിലും, ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിനെ എഴുതിത്തള്ളുകയും എളുപ്പമല്ല. എന്തായാലും, ഫ്രാന്‍സ് അല്ലെങ്കില്‍ ജര്‍മനി ഇരുപതാം ലോകകപ്പില്‍ നിന്നും ഒരു ടീം ഇന്ന് പുറത്താകുമെന്നുറപ്പാണ്.

Story first published: Friday, July 4, 2014, 17:12 [IST]
Other articles published on Jul 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+