Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെഹ്‌റു ട്രോഫി വള്ളംകളി: നടുഭാഗം ചുണ്ടന് കിരീടം

കുട്ടനാട്: നടുഭാഗം ജലരാജവ്. 67 -മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാമതെത്തി. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാല്‍ ചുണ്ടന്‍. ഉദ്വേഗഭരിതമായ ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ 4:23:28 എന്ന സമയം കുറിച്ച് ഫിനിഷ് ചെയ്തു.

67 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടുഭാഗം നെഹ്‌റു ട്രോഫി കിരീടം ചൂടുന്നത്. 1952 -ല്‍ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന പതിപ്പിലും നടുഭാഗം ചുണ്ടനായിരുന്നു രാജാവ്. ഈ വര്‍ഷം 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് പുന്നമടക്കായലിലെ ജലമാമാങ്കത്തില്‍ പങ്കെടുക്കാനെത്തിയത്.

വള്ളംകളിയുടെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗിനും സംസ്ഥാനത്ത് തുടക്കമായി. കേരള ഐക്യത്തിന്റെ പ്രതീകമാണ് വള്ളംകളിയെന്ന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിത ചട്ടങ്ങള്‍ മാനിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വള്ളംകളി

രാവിലെ 11 മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതിന് പിന്നാലെയാണ് നെഹ്‌റു ട്രോഫി വള്ളംകളിക്ക് കുട്ടനാടിന്റെ കായല്‍പ്പരപ്പില്‍ തുടക്കമായത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജലമേളയില്‍ മുഖ്യാതിഥിയായി. ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടുവരെ നാവിക സേന നടത്തിയ അഭ്യാസപ്രകടനങ്ങളും മാസ്ഡ്രില്ലും വള്ളംകളി പ്രേമികള്‍ക്ക് കാഴ്ച്ചവിരുന്നൊരുക്കി.

Story first published: Saturday, August 31, 2019, 17:53 [IST]
Other articles published on Aug 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+