വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീരജ് ചോപ്രയ്ക്ക് വീണ്ടും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് എതിരാളികള്‍ക്ക് മുന്നറിയിപ്പ്

ദില്ലി: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് വീണ്ടും സ്വര്‍ണം. ഫിന്‍ലന്‍ഡില്‍ നടക്കുന്ന സാവോ ഗെയിംസില്‍ ചൈനീസ് തായ്‌പേയിയുടെ ചാവോ സണ്‍ ചെങ്ങിന്റെ ഭീഷണി മറികടന്നാണ് ഇന്ത്യന്‍ യുവതാരം സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഗെയിംസില്‍ 85.69 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണനേട്ടം.

രണ്ടാം സ്ഥാനം നേടിയ ചെങ് 82.52 മീറ്റര്‍ ദൂരമെറിഞ്ഞു. ഇരുപത്തിമൂന്നുകാരനായ ചെങ് 90 മീറ്ററില്‍ അധികം ജാവലിന്‍ പായിച്ച ഏക ഏഷ്യന്‍ താരമാണ്. ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 91.36 മീറ്റര്‍ ദൂരം കണ്ടെത്തിയ ചെങ് 2014ല്‍ ചൈനയുടെ സാവോ ക്വിങ്ഗാങ് സ്ഥാപിച്ച 89.15 മീറ്ററിന്റെ ഏഷ്യന്‍ റെക്കോഡ് സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു.

neerajchopra


ഏഷ്യന്‍ ചാമ്പ്യനാണെങ്കിലും ചെങ് സമീപകാലത്ത് ഫോമിലല്ല. സീസണില്‍ 84.60 ദൂരമാണ് താരത്തിന്റെ മികച്ച സമയം. നീരജ് ആവട്ടെ 87.43 ദൂരം ഈ വര്‍ഷം മെയില്‍ ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണപ്രതീക്ഷയുള്ള നീരജിന്റെ പ്രധാന എതിരാളിയും ചെങ് ആയിരിക്കും. ഖത്തറിന്റെ അഹമ്മദും നീരജിന് വെല്ലുവിളിയാകും. അതേസമയം, സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യയുടെ യുവതാരത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

Story first published: Monday, July 30, 2018, 14:28 [IST]
Other articles published on Jul 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X