വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രയെ കാത്ത് സേനയിൽ മറ്റൊരു സമ്മാനം

ഇന്ത്യൻ സൈന്യത്തിൽ നിന്നും നീരജിന് ഒരു സമ്മാനം ലഭിക്കുമെന്നാണ് സൂചന

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണ മെഡൽ സമ്മാനിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുകയാണ് നീരജ് ചോപ്ര. അത്‌ലറ്റിക്സിലെ ഇന്ത്യയുടെ മഡൽ ദാരിദ്ര്യത്തിന് സ്വർണംകൊണ്ട് തന്നെയാണ് ഈ 23കാരൻ അറുതി വരുത്തിയിരിക്കുന്നത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം. ഈ ചരിത്ര നേട്ടങ്ങൾക്കെല്ലാം നീരജിനെ കാത്ത് നിരവധി സമ്മാനങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പുറമെ ബിസിസിഐ ഉൾപ്പടെയുള്ളവരും നീരജിന് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Olympics 2021

ഇന്ത്യൻ സൈന്യത്തിൽ നിന്നും നീരജിന് ഒരു സമ്മാനം ലഭിക്കുമെന്നാണ് സൂചന. നിലവിൽ സൈന്യത്തിൽ സുബേദാറായ നീരജിന് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഇന്ത്യൻ സൈന്യത്തിലെ 4 രജപുതന റൈഫിളിന്റെ ഭാഗമാണ് നീരജ്. ചോപ്രയുടെ കായിക മികവിന് വിശിഷ്ടമായ വിശിഷ്ട സേവാ മെഡൽ (വിഎസ്എം) ലഭിച്ചിരുന്നു.

IND vs ENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശIND vs ENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ

ടോക്കിയോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് സുബേദാർ ചോപ്രയ്ക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഒരു സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 2016ലാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്. കരസേനയിൽ ചേർന്നതിനുശേഷം, 'മിഷൻ ഒളിമ്പിക്സ് വിങ്ങിലും', പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങൾക്കായി 11 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ സംരംഭമാണ് മിഷൻ ഒളിമ്പിക്സ് വിംഗ്.

IND vs ENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്IND vs ENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്

ഫൈനലില്‍ ആദ്യത്തെ രണ്ടു ത്രോയില്‍ തന്നെ നീരജ് മെഡലുറപ്പാക്കിയിരുന്നു. ആദ്യ ത്രോയില്‍ 87.03 മീറ്റര്‍ എറിഞ്ഞ അദ്ദേഹം അടുത്ത ശ്രമത്തില്‍ ഇതു മെച്ചപ്പെടുത്തി 87.58 മീറ്ററാക്കുകയായിരുന്നു. മൂന്നാം ശ്രത്തില്‍ 76.79 മീറ്ററുമായി നീരജ് പിറകിലേക്കു പോയി. നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളാവുകയും ചെയ്തു. അവസാന ത്രോയില്‍ 84.24 മീറ്ററായിരുന്നു അദ്ദേഹം എറിഞ്ഞത്. എങ്കിലും ഒന്നാംസ്ഥാനമുറപ്പിക്കാന്‍ ആദ്യ രണ്ടു ത്രോകള്‍ തന്നെ നീരജിനു ധാരാളമായിരുന്നു. ഫൈനലില്‍ മറ്റൊരു താരത്തിനും 87 മീറ്റര്‍ കടക്കാനായില്ല.

IPL 2021: ജോഫ്രാ ആര്‍ച്ചറിന് പരിക്ക്, പകരമാര്? രാജസ്ഥാനെ ഈ അഞ്ച് പേരെ പരിഗണിക്കാംIPL 2021: ജോഫ്രാ ആര്‍ച്ചറിന് പരിക്ക്, പകരമാര്? രാജസ്ഥാനെ ഈ അഞ്ച് പേരെ പരിഗണിക്കാം

രാജ്യം മുഴുവന്‍ താരത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് വലിയൊരു തുക സമ്മാനമായി ബിസിസിഐ പ്രഖ്യാപിച്ചത്. സംഘടനാ സെക്രട്ടറി ജയ് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി രൂപയാണ് താരത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി നേടി മീരഭായ് ചാനുവിനും രവികുമാര്‍ ദാഹിയക്കും 50 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവായ പിവി സിന്ധുവിനും, ലവ്‌ലിന് ബോര്‍ഗോഹെയിനും ബജ്രംഗ് പൂനിയക്കും 25 ലക്ഷം രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ബിസിസിഐ. അതേസമയം 41 വര്‍ഷത്തിന് പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് 1.25 കോടി രൂപ സമ്മാനത്തുകയായി ബിസിസിഐ നല്‍കും.

എതിര്‍ ടീം താരങ്ങള്‍, പക്ഷെ ഇന്ത്യന്‍ താരങ്ങളുടെ 'ചങ്കുകള്‍', അഞ്ച് അപൂര്‍വ്വ സൗഹൃദങ്ങളിതാഎതിര്‍ ടീം താരങ്ങള്‍, പക്ഷെ ഇന്ത്യന്‍ താരങ്ങളുടെ 'ചങ്കുകള്‍', അഞ്ച് അപൂര്‍വ്വ സൗഹൃദങ്ങളിതാ

IND vs ENG: 'ഇത്രയും ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പ് കണ്ടിട്ടില്ല'- പ്രശംസിച്ച് ഇന്‍സമാം IND vs ENG: 'ഇത്രയും ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പ് കണ്ടിട്ടില്ല'- പ്രശംസിച്ച് ഇന്‍സമാം

Story first published: Monday, August 9, 2021, 22:54 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X