വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് : പുരുഷ കിരീടം കേരളത്തിന്, വനിതകള്‍ ഫൈനലില്‍ തോറ്റു.

ദേശീയ സീനിയര്‍ വോളിവോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസിനെ തോല്‍പ്പിച്ച് പുരുഷ കിരീടം കേരളത്തിന്, വനിതാ ഫൈനലില്‍ റെയില്‍വേസിന് വിജയം

By Deepa

ചെന്നൈ: അറുപത്തി അഞ്ചാം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ കിരീടം കേരളത്തിന്. നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് പുരുഷ ടീം കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കേരളത്തിന്‌റെ കിരീടനേട്ടം. വനിതകളുടെ ഫൈനലില്‍ കേരളം റെയില്‍വേസിനോട് തോറ്റു.

VollyBall

കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കേരളം റെയിവേസിനോട് തോറ്റിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. ആതിഥേയരായ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്.

സ്‌കോര്‍ 25-17, 20-25, 26-24, 25-27, 25-19

ടൈബ്രേക്കറില്‍ കേരളത്തിനായി വിബിന്‍ എം ജോര്‍ജ്ജും, ജെറോം വിനീതും മികച്ച പ്രകടനം കാഴ്ച വച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുരുഷ ടീം കിരീടം നേടുന്നത്. ചാമ്പ്യന്‍ഷിപ്പോടെ കേരളത്തിന്‌റെ ദേശീയ താരമായ കിഷോര്‍ കുമാര്‍ മത്സരങ്ങളില്‍ നിന്ന് വിരമിച്ചു.

Volly Man

ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരള വനിതാ ടീം റെയില്‍വേസിനോട് തോറ്റത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് കേരളവും റെയില്‍വേസും ഏറ്റുമുട്ടുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും റെയില്‍വേസിനെ തോല്‍പ്പിക്കാന്‍ കേരള ടീമിന് ആയിട്ടില്ല. റെയില്‍വേസ് ടീമിലെ ഭൂരിഭാഗം താരങ്ങളും മലയാളികള്‍ ആയിരുന്നു. ബ്ലോക്കുകളുടെയും ബാക്ക് ഡിഫന്‍സുകളുടെയും പരാജയമാണ് വനിതകളുടെ തോല്‍വിയ്ക്ക് ഇടയായത്.

സ്‌കോര്‍ 25-21, 21-25, 25-15, 25,21

Story first published: Saturday, December 31, 2016, 11:29 [IST]
Other articles published on Dec 31, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X