Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് നിരാശ... മെഡലില്ല, രണ്ടാംദിനം ഡ്രൈഡേ, മൂന്നാദിനം 16 ഫൈനല്‍

റോത്തക്ക്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ നിലവിലെ ചാംപ്യന്മാരായ കേരളം ഹരിയാനയില്‍ വിയര്‍ക്കുന്നു. രണ്ടാംദിനം ഒരു മെഡല്‍ പോലും നേടാനാവാതെ കേരളം നിരാശപ്പെടുത്തി. ട്രാക്കിലും ഫീല്‍ഡിലും ഒരു മെഡല്‍ പോലും നേടാന്‍ കേരളത്തിനായില്ല. ആതിഥേയരായ ഹരിയാനയുടെ കുതിപ്പാണ് രണ്ടാംദിനം കണ്ടത്. രണ്ടു സ്വര്‍ണമടക്കം 15 പോയിന്റുമായി ഹരിയാനയാണ് മീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഓരോ സ്വര്‍ണം വീതം നേടി പഞ്ചാബും കര്‍ണാടകയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

1

മീറ്റിന്റെ ആദ്യദിനവും കേരളത്തിനു സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളത്തിനു ലഭിച്ചത്. ഈ കുറവ് രണ്ടാം ദിനം നികത്താനുറച്ച് ഇറങ്ങിയ കേരളത്തിന് വെറുംകൈയോടെ ട്രാക്ക് വിടേണ്ടിവരികയായിരുന്നു. അഞ്ചിനങ്ങളിലാണ് ചൊവ്വാഴ്ച ഫൈനലുകള്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു മീറ്റ റെക്കോര്‍ഡുകളും പിറന്നു. പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ മെഡല്‍പ്രതീക്ഷയായിരുന്ന ലിസ്ബത്ത് കരോലിന്‍ ജോസഫിന് മൂന്നു ചാട്ടവും പിഴയ്ക്കുകയായിരുന്നു. കേരളം കുത്തക സ്ഥാപിച്ചിരുന്ന പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലിലേക്ക് ഇത്തവണ ഒരു താരത്തിനു പോലും യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

ബുധനാഴ്ച 16 ഇനങ്ങളില്‍ ഫൈനലുകളുണ്ട്. മീറ്റിലെ സ്വര്‍ണ വരള്‍ച്ചയ്ക്ക് മൂന്നാംദിനം അറുതിയിടാമെന്ന കണക്കുകൂട്ടലിലാണ് കേരളം. മേളയിലെ ഗ്ലാമര്‍ ഇനമനായ 100 മീറ്റര്‍ ഫൈനലുകള്‍ ബുധനാഴ്ച വൈകീട്ട് നടക്കും. ആണ്‍കുട്ടികളില്‍ നിബിന്‍ ബൈജു, ആസ്റ്റിന്‍ ജോസഫ് ഷാജി എന്നിവരും പെണ്‍കുട്ടികളില്‍ അപര്‍ണ റോയ്, കെ എം നിഭ എന്നിവരും 100 മീറ്റര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Story first published: Wednesday, December 20, 2017, 10:17 [IST]
Other articles published on Dec 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+