Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ മീറ്റ്: അവസാനലാപ്പില്‍ പിഴച്ചു, സ്വര്‍ണം കൈവിട്ട് കേരളം, രണ്ടാംദിനം അഞ്ചു ഫൈനല്‍

റോത്തക്ക് (ഹരിയാന): ദേശീയ സ്‌കൂള്‍ കായികമമേളയില്‍ സ്വര്‍ണത്തോടെ ആദ്യദിനം തുടങ്ങാമെന്ന കേരളത്തിന്റെ മോഹം പൊലിഞ്ഞു. സ്‌കൂള്‍ കായികമേളയുടെ അണ്ടര്‍ 19 (സീനിയര്‍) വിഭാഗത്തില്‍ ആദ്യദിനം ഒരു വെള്ളിയും രണ്ടു വെങ്കലവും മാത്രമാണ് കേരളത്തിനു നേടാന്‍ കഴിഞ്ഞത്. പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ അനുമോള്‍ തമ്പിയാണ് കേരളത്തിനായി വെള്ളിയണിഞ്ഞത്. ഇതേയിനത്തില്‍ കേരളത്തിന്റെ തന്നെ കെ ആര്‍ ആതിര മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ 5000 മീറ്ററിലായിരുന്നു കേരളത്തിന്റെ മറ്റൊരു വെങ്കലമെഡല്‍. പി എന്‍ അജിത്താണ് മൂന്നാമതെത്തി കേരളത്തിനു മൂന്നാമത്തെ മെഡല്‍ സമ്മാനിച്ചത്.

1

രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലി സിന്തറ്റിക്ക് ട്രാക്കില്‍ നടക്കുന്ന മേളയില്‍ ആദ്യദിനം രണ്ടു ഫൈനലുകളാണ് ഉണ്ടായിരുന്നത്. 5000 മീറ്റര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫൈനലായിരുന്നു ഒന്നാംദിനത്തിലെ പ്രധാന ആകര്‍ഷണം. പാലക്കാട് പറലി സ്‌കൂളിന്റെ താരമാണ് അജിത്ത്. മല്‍സരത്തിന്റെ തുടക്കത്തില്‍ അജിത്തായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ അവസാന ലാപ്പില്‍ താരത്തിനു പിഴച്ചു. ഉത്തര്‍പ്രദേശ് താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. ആദര്‍ശ് ഗോപിയും ഈ മല്‍സരത്തില്‍ കേരളത്തിനായി ട്രാക്കില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ 800 മീറ്റര്‍ ഹീറ്റ്‌സിന് തയ്യാറെടുക്കുന്നതിനു വേണ്ടി താരം ഈ മല്‍സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

അജിത്തിനെപ്പോലെ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലിലും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിയായിരുന്നു തുടക്കത്തില്‍ മുന്നില്‍. തൊട്ടുപിറകില്‍ കേരളത്തിന്റെ തന്നെ ആതിരയായിരുന്നു. എന്നാല്‍ അവാന ലാപ്പില്‍ ഹിമാചല്‍ പ്രദേശ് താരം സീമ കേരളത്തിന്റെ മെഡല്‍പ്രതീക്ഷ തകര്‍ത്ത് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ദേശീയ താരം കൂടിയാണ് സീമ. തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ഈ 17കാരി. മേളയുടെ രണ്ടാംദിനമായ ചൊവ്വാഴ്ച അഞ്ചിനങ്ങളില്‍ ഫൈനലുകളുണ്ട്. ഹാമര്‍ത്രോയില്‍ പി മുഹമ്മദ് ആഷിഖ്, എഎം യാസര്‍ അറാഫത്ത്, അഞ്ച് കിലോ മീറ്റര്‍ നടത്തത്തില്‍ വികെ അഭിജിത്ത്, സിടി നിധീഷ്, പോള്‍വാള്‍ട്ടില്‍ മുഹമ്മദ് സഹിനൂര്‍, എം വിനീത്, ഷോട്ട്പുട്ടില്‍ അലെക്‌സ് പി തങ്കച്ചന്‍, ലോങ്ജംപില്‍ ലിസബത്ത്, അഷ്‌ന ഷാജി എന്നിവരും ഫൈനലില്‍ ഇറങ്ങും.

Story first published: Tuesday, December 19, 2017, 9:18 [IST]
Other articles published on Dec 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+