വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ മീറ്റ്: കേരളം തിരിച്ചുവരുന്നു, മൂന്നാം ദിനം കൊയ്തത് നാലു സ്വര്‍ണം... ഹരിയാനയ്ക്കരികെ

കേരളത്തിന്‍റെ രണ്ടു താരങ്ങള്‍ക്ക് മീറ്റ് റെക്കോര്‍ഡ്

By Manu

റോത്തക്ക്: ഹരിയാനയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ആദ്യ രണ്ടു ദിനങ്ങളിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം നിലവിലെ ചാംപ്യന്‍മാരായ കേരളം വിജയത്തിന്റെ ട്രാക്കില്‍ തിരിച്ചെത്തി. ആദ്യ രണ്ടു ദിനവും ഒരു സ്വര്‍ണം പോലും കേരളത്തിനു ലഭിച്ചിരുന്നില്ല. ഒന്നാം ദിനം ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം പോക്കറ്റിലാക്കിയപ്പോള്‍ രണ്ടാംദിനം ഒരു മെഡല്‍ പോലും ലഭിച്ചില്ല. മൂന്നാംദിനം നാലു സ്വര്‍ണമാണ് കേരളം കൊയ്തത്. 16 ഫൈനലുകളാണ് മൂന്നാം ദിനമുണ്ടായിരുന്നത്. ഇതില്‍ നിന്ന് നാലു സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവും കൂടി കേരളം തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു.

1

പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണി, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ടി പി അമല്‍ എന്നിവര്‍ കേരളത്തിനു സ്വര്‍ണം സമ്മാനിച്ചു. ഇതില്‍ നിവ്യയും അപര്‍ണയു മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ ടീമും കേരളത്തിനു സ്വര്‍ണം നേടിത്തന്നു. 800 മീറ്ററില്‍ ആദര്‍ശ് ഗോപിയും ലോങ്ജംപില്‍ എസ് അനസുമാണ് വെള്ളിക്ക് അവകാശികളായത്. അര്‍ഷ ബാബു (പോള്‍വാള്‍ട്ട്),
നിബിന്‍ ബൈജു (100 മീ) എന്നിവരുടെ വകയായിരുന്നു വെങ്കലം.

പോയിന്റ് പട്ടികയില്‍ ആതിഥേയരായ ഹരിയാന തന്നെയാണ് ഇപ്പോഴും മുന്നിട്ടുനില്‍ക്കുന്നത്. 42 പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. നാലു വീതം സ്വര്‍ണവും വെള്ളിയും അഞ്ചു വെങ്കലവും ഹരിയാന നേടിയിട്ടുണ്ട്് 38 പോയിന്റുമായി കേരളം തൊട്ടു താഴെയുണ്ട്. ഒരു സ്വര്‍ണവും, നാലു വെള്ളിയും നാലു വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. മീറ്റിന്റെ നാലാം ദിനം ഒമ്പതിനങ്ങളില്‍ ഫൈനലുകളുണ്ട്.

Story first published: Thursday, December 21, 2017, 11:34 [IST]
Other articles published on Dec 21, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X