Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ കായിക മേള: കേരളത്തിന് പത്തൊമ്പതാം കിരീടം

കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച 9 സ്വര്‍ണവും 11 വെള്ളിയും 5 വെങ്കലവും ഉള്‍പ്പടെ കേരളം കിരീടം ചൂടി. കേരളത്തിന്റെ കായിക കൗമാരങ്ങള്‍ തുടര്‍ച്ചയായ 19-ാം കിരീടമാണ് നമുക്ക് നേടിത്തന്നത്. മേളയില്‍ ആകെ 39 സ്വര്‍ണവും 25 വെള്ളിയും 16 വെങ്കലവും ഉള്‍പ്പടുന്നതായിരുന്നു കേരളത്തിന്റെ കിരീടനേട്ടം.

കേരളത്തിനാകെ 220 പോയിന്റാണുള്ളത് എന്നാല്‍ രണ്ടാമതുള്ള മഹാരാഷ്ട്രക്ക് 73 പോയിന്റ് മാത്രമാണുള്ളത് എന്നത് മീറ്റില്‍ കേരളത്തിന്റെ ആധിപത്യം എടുത്തുകാണിക്കുന്നുണ്ട്.

athletics meet

കഴിഞ്ഞ തവണ റാഞ്ചിയില്‍ കേരളം നേടിയത് 36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവുമാണ് ഇത്തവണ അത് മറികടന്നിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍ നേടിയ 43 സ്വര്‍ണമെന്ന റെക്കോഡ് മറികടക്കാന്‍ കേരള ടീമിനായില്ല എന്നത് നിരാശയായി നലനില്‍ക്കുന്നുണ്ട്.

കേരള താരങ്ങള്‍ നിറഞ്ഞ് നിന്ന ഓരോ മത്സരത്തിലും ഒന്നില്‍ കൂടുതല്‍ മെഡലുകള്‍ കേരളം സ്വന്തമാക്കുകയായിരുന്നു. തിങ്കളാഴ്ച മാത്രം അഞ്ച് ദേശീയ റെക്കോഡുകള്‍ മീറ്റില്‍ പിറന്നു. എന്നാല്‍ സ്പ്രിന്റ് ഇനത്തില്‍ കേരള താരങ്ങളുടെ പ്രകടനം ആശാവഹമായിരുന്നില്ല. അഞ്ചിനത്തില്‍ മത്സരിക്കാനിറങ്ങിയ കേരളം രണ്ടെണ്ണത്തില്‍ മാത്രമേ സുവര്‍നേട്ട കൈവരിച്ചുള്ളൂ. ചെവ്വാഴ്ച മീറ്റില്‍ 3 ദേശീയ റെക്കോഡുകള്‍ പിറന്നു അവ മൂന്നും സ്വന്തമാക്കിയത് കേരളതാരങ്ങളായിരുന്നു.

Story first published: Tuesday, February 2, 2016, 16:19 [IST]
Other articles published on Feb 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+