കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം മെഡല്‍ ക്കൊയ്ത്ത് തുടരുന്നു. മൂന്നാം ദിനം ഉച്ചവരെ പതിനഞ്ച് സ്വര്‍ണമാണ് കേരള താരങ്ങള്‍ സ്വന്തമാക്കിയത്. അതില്‍ രണ്ട് ദേശീയ റെക്കര്‍ഡും ഉള്‍പ്പെടും. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തം, ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തം, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍പാള്‍ട്ട്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപ് എന്നിവയിലാണ് കേരളം ഞായറാഴ്ച സ്വര്‍ണം നേടിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ കേരളത്തിന്റെ മരിയ ജെയ്‌സനാണ് ദേശീയ റെക്കോഡോടെ (3.50 മീറ്റര്‍ ) സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ അഞ്ജലി ഫ്രാന്‍സിസ് വെങ്കലം നേടി.

കേരളത്തിനായി ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെഎസ് അനന്തു ദേശീയ റെക്കോര്‍ഡോടെ (2.08 മീറ്റര്‍ ) സ്വര്‍ണം നേടി.
ഞായറാഴ്ച 23 ഇനത്തില്‍ ഫൈനല്‍ നടക്കാനുണ്ട്. ഇതില്‍ മിക്ക ഇനത്തിലും കേരളത്തിന് സ്വര്‍ണ പ്രതീക്ഷയുണ്ട്.