Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: പെണ്‍കരുത്തില്‍ കേരളം കുതിക്കുന്നു

കോഴിക്കോട്: സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പെണ്‍കരുത്തില്‍ കേരളം കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാം ദിനമായ ശനിയാഴ്ച അഞ്ച് സ്വര്‍ണമാണ് കേരളം സ്വന്തമാക്കിയത്. ആദ്യ ദിനത്തിലെ നാല് സ്വര്‍ണമുള്‍പ്പെടെ കേരളത്തിന്റെ നേട്ടം 9 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ട്രാക്കിലും ഫീല്‍ഡിലുമായാണ് കേരളം എട്ട് മെഡലുകള്‍ നേടിയത്. 400 മീറ്ററില്‍ ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ കേരളത്തിനാണ് സ്വര്‍ണം. ജൂനിയര്‍ വിഭാഗത്തില്‍ സ്‌നേഹയും സീനിയര്‍ വിഭാഗത്തില്‍ ഷെഹര്‍ബാന സിദ്ധിക്കുമാണ് സ്വര്‍ണം നേടിയത്.

athletics track

ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും സീനിയര്‍ ലോങ് ജമ്പില്‍ ലിസ്ബത് കരോലിനുമാണ് കേരളത്തിനായി സ്വര്‍ണം നേടിയവര്‍. പോള്‍വാട്ടില്‍ കേരളത്തിന്റെ ദിവ്യ മോഹന്‍ സ്വര്‍ണവും നിവ്യ ആന്റണി വെള്ളിയും നേടി.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളം വെള്ളിയും വെങ്കലവും സ്വന്തമാക്കി. എന്നാല്‍ മീറ്റില്‍ റെക്കോര്‍ഡുകളോന്നും പിറക്കാത്തത് മത്സരത്തിന്റെ ശോഭ കെടുത്തിയിട്ടുണ്ട്.

Story first published: Saturday, January 30, 2016, 17:05 [IST]
Other articles published on Jan 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+