For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

17ാം തവണയും സ്‌കൂള്‍ കിരീടം കേരളത്തിന്

PU Chithra
റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായി 17ാം തവണയും കിരീടം സ്വന്തമാക്കി. റാഞ്ചിയില്‍ നടന്ന മത്സരങ്ങളില്‍ 38 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവും നേടിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. 11 സ്വര്‍ണം നേടിയ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.

ട്രെയിനില്‍ റിസര്‍വേഷന്‍ പോലുമില്ലാതെ ബുദ്ധിമുട്ടിയാണ് കേരളത്തിന്റെ താരങ്ങള്‍ 59ാമത് സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തിയത്. ടീമിന്റെ യാത്ര ഏറെ വിവാദം സൃഷ്ടിയ്ക്കുകയും മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരുടെയും വായടപ്പിക്കുന്ന റെക്കോഡ് പ്രകടനമാണ് കേരളതാരങ്ങള്‍ പുറത്തെടുത്തത്.

തന്റെ അവസാന സ്‌കൂള്‍ മീറ്റിനിറങ്ങിയ പിയു ചിത്ര കേരളത്തിനു വേണ്ടി നാലു സ്വര്‍ണം നേടി. ട്രിപ്പിള്‍ നേടിയ പിവി ജിഷയും ഡബിള്‍ നേടിയ രുഗ്മ ഉദയനും പിവി സുഹൈലും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തി. അവസാനദിവസം മാത്രം കേരളം പന്ത്രണ്ട് സ്വര്‍ണങ്ങളാണ് നേടിയത്.

Story first published: Sunday, January 12, 2014, 19:43 [IST]
Other articles published on Jan 12, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+