വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ തലയ്ക്കടിച്ച് കായിക കോടതി... നര്‍സിങ് യാദവിന് നാല് വര്‍ഷം വിലക്ക്

റിയോ ഡി ജനീറോ: പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവിന് അന്താരാഷ്ട്ര കായിക കോടതിയുടെ വിലക്ക്. നാല് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാകാതെ നര്‍സിങ് മടങ്ങുകയാണ്.

ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നര്‍സിങിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ ഡോപ്പിങ് ടെസ്റ്റില്‍ പരാജയപ്പെട്ടത് എന്നായിരുന്നു നര്‍സിങിന്റെ വാദം. ഇതിനെ സാധൂകരിയ്ക്കുന്ന ചില തെളിവുകളും പുറത്ത് വന്നിരുന്നു.

Narsing Yadav

നര്‍സിങിന്റെ വാദം ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(നാഡ) അംഗീകരിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒളിംപിക്‌സില്‍ മത്സരിയ്ക്കുന്നതിന് അനുമതിയും നല്‍കി. എന്നാല്‍ ദേശീയ ഏജന്‍സിയുടെ തീരുമാനത്തെ രാജ്യാന്തര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(വാഡ) ചോദ്യം ചെയ്തു.

നര്‍സിങ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കാണിച്ച് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചു. കോടതി നര്‍സിങിന്റെ വാദങ്ങള്‍ ഒന്നും തന്നെ അംഗീകരിച്ചില്ല. അടിയന്തരമായി വിലക്ക് ഏല്‍പ്പെടുത്താനായിരുന്നു കോടതിയുടെ ഉത്തരവ്.

ഓഗസ്റ്റ് 19 ന് ആയിരുന്നു 74 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ നര്‍സിങ് യാദവ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങേണ്ടിയിരുന്നത്.

Story first published: Friday, August 19, 2016, 8:50 [IST]
Other articles published on Aug 19, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X