Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസമേകി നരേന്ദ്ര മോദി

ദില്ലി: റിയോ ഒളിംപിക്‌സില്‍ എട്ടുദിവസത്തിനുശേഷവും മെഡലൊന്നും ലഭിക്കാത്ത ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പലഭാഗത്തുനിന്നും വിമര്‍ശനം ഉയരുമ്പോള്‍ ആശ്വാസവും ആത്മവിശ്വാസമേകുന്ന വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് സന്ദേശമയച്ചത്.

മെഡല്‍ നേടാന്‍ കഴിയാത്തതില്‍ താരങ്ങള്‍ നിരാശരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. അതിനെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും മോദി പറയുന്നു.

modi-17

റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ അത്‌ലറ്റുകളെയും ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുകയാണ്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച വിജയം കാഴ്ചവയ്ക്കാന്‍ അവര്‍ക്കാകട്ടെയെന്ന് മോദി ആശംസിക്കുന്നു. ഇന്ത്യന്‍ അത്‌ലറ്റുകള്‍ റിയോയില്‍ കാണിക്കുന്ന സഹനശക്തിയും കഠിനാധ്വാനവും രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 14, 2016, 8:07 [IST]
Other articles published on Aug 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+