Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ ഒളിംപിക്‌സ് വില്ലേജിലേക്കുമെത്തി

റിയോഡി ജനീറോ: ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കും മെയ്ക്ക് ഇന്‍ ഇന്ത്യ ടച്ച് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്നാല്‍ ഇത്തവണത്തെ റിയോയിലെ ഒളിംപിക്‌സ് വില്ലേജില്‍ ലഭ്യമായതെന്തും കഴിക്കാനാണ് പ്രധാനമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഒളിംപിക്‌സിന് മുന്നോടിയായി റണ്‍ ഫോര്‍ റിയോയ്ക്ക് ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴായിരുന്നു റിയോയ്ക്കുള്ള ഇന്ത്യന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചത്. ഡല്‍ഹി ഇന്ത്യാ ഗേറ്റിനു സമീപം മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

Read also: ദുബായ്: കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി, അമ്മയ്ക്ക് പൊതുവിചാരണ!!!

താരങ്ങളെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതിദിനം 100 ഡോളര്‍ അലവന്‍സായി നല്‍കുമെന്ന് അറിയിച്ച മോദി കായികതാരങ്ങള്‍ക്ക് അതിന്റെ പതകുതി ലഭിക്കുമെന്നും വ്യക്തമാക്കുന്നു. ഇന്ത്യയിലെ കായികതാരങ്ങള്‍ക്കും അച്ഛേ ദിന്‍ വന്നുവെന്നതിനുള്ള തെളിവായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

olympicscommitte

സാധാരണ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് താരങ്ങളെ വേദിയിലെത്തിക്കാറുള്ളത് എന്നാല്‍ ഇത്തവണ താരങ്ങള്‍ക്ക് 15 ദിവസം മുമ്പേ എത്താനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണവും റിയോയില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒളിംപിക്‌സിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ മോദിയുടെ നിര്‍ദ്ദേശ പ്രകാരം ഒളിംപിക്‌സ് അസോസിയേഷനാണ് പരിഹരിച്ചത്. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം ഇത്തവണ അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണം പ്രത്യേകം ഒരുക്കിയിട്ടുള്ളത്.

താരങ്ങള്‍ക്ക് എവിടെയും പരിശീലിക്കാനും കോച്ചുമാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കേന്ദ്രം കായികതാരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു കായിക താരത്തിന്റെ പരിശീലനത്തിനായി 30 ലക്ഷം രൂപ മുതല്‍ 1.5 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചിട്ടുള്ളത്. 125 കോടി രൂപയാണ് ഒളിംപിക്‌സിനായി ആകെ വകയിരുത്തിയ തുക. റിയോ ഒളിംപിക്‌സിന് ആശംസകള്‍ നേരുന്നതിനൊപ്പം 2020ലെ ടോക്യോ ഒൡപിക്‌സിന് 200 കായിക താരങ്ങളെ അയക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഓരോ ജില്ലയില്‍സ നിന്നും ഓരോ കായിക താരത്തെയെങ്കിലും ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Story first published: Monday, August 1, 2016, 16:57 [IST]
Other articles published on Aug 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+