Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ചെന്നൈ ടീമിന്റെ ഓഹരികള്‍ ശ്രീനിവാസന്‍ കൈമാറി

ചെന്നൈ: സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിനൊടുവില്‍ ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഓഹരികള്‍ കൈമാറി. ബിസിസിഐ സ്ഥാനത്തിരിക്കുന്നവര്‍ ടീമുകളുടെ ഉടമസ്ഥാവകാശം വഹിക്കാന്‍ പാടില്ലെന്ന ബിസിസിഐ നിയമത്തിന് വിരുദ്ധമായാണ് ശ്രീനിവാസന്‍ ഓഹരികള്‍ സൂക്ഷിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനിടെ കോടതി ഇക്കാര്യത്തില്‍ ശ്രീനിവാസനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും സാധിച്ചിരുന്നില്ല. കൈമാറ്റ വ്യവസ്ഥ പ്രകാരം ശ്രീനിവാസന് ചെന്നൈ ടീമിന്റെ ലാഭിവിഹിതം ലഭിക്കാത്ത തരത്തിലാണ് ഓഹരികള്‍ കൈമാറിയിരിക്കുന്നത്.

srinivasan

ശ്രീനിവാസന്റെ കൈയ്യിലുണ്ടായിരുന്ന ചെന്നൈ ടീമിന്റെ 29 ശതമാനം ഓഹരികളും ഇന്ത്യ സിമന്റ്‌സിന്റെ ജീവനകാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ ഇന്ത്യ സിമന്റസ് ക്രിക്കറ്റേഴ്‌സ് ട്രസ്റ്റിനാണ് ഓഹരികള്‍ കൈമാറിയിരിക്കുന്നത്. ഇന്ത്യ സിമന്റസ് ക്രിക്കറ്റ് ടീമിലെ മുന്‍ താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണിത്.

നിലവില്‍ ഓഹരി ഉടമകളായവര്‍ക്ക് ബാക്കിവരുന്ന 71 ശതമാനം ഓഹരികളുടെ ലാഭവിഹിതം ലഭിക്കും. മറ്റ് ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതം ഇന്ത്യ സിമന്റസ് ക്രിക്കറ്റേഴ്‌സ് ട്രസ്റ്റിനും ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും, രാഹുല്‍ ദ്രാവിഡുമുള്‍പ്പെടെ ഒട്ടേറെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യാ സിമെന്റ്‌സിനുവേണ്ടി കളിച്ചിട്ടുണ്ട്.

Story first published: Sunday, May 3, 2015, 7:38 [IST]
Other articles published on May 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+