4ന് 232, പിന്നെ 267 ഓളൗട്ട്, അഫ്ഗാന്റെ ഒരു ബൗളിംഗേ....!
കാന്‍ബെറ: നാല് വിക്കറ്റിന് 119 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ ഷക്കീബ് അല്‍ ഹസന്‍ മനോഹരമായ ഒരു സെഞ്ചുറിയോടെ 232 വരെ എത്തിച്ചു. 44.3 ഓവറില്‍ 233 എന്ന നിലയില്‍ ഷക്കീബ് പുറത്തായി. 51 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടക്കം 63 റണ്‍സായിരുന്നു ഷക്കീബിന്റെ സംഭാവന.
രണ്ടോവറിന് ശേഷം ക്യാപ്റ്റന്‍ മുഷിഫുര്‍ റഹീമും ഔട്ട്. 71 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ ശേഷമായിരുന്നു ക്യാപ്റ്റന്‍ ഔട്ടായത്. പിന്നെയെല്ലാം വേഗത്തിലായിരുന്നു. ഷക്കീബിന്റെയും റഹീമിന്റെയും മുന്നില്‍ ഒന്ന് പതുങ്ങി നിന്ന അഫ്ഗാന്‍ ബൗളര്‍മാര്‍ തനിസ്വരൂപം പുറത്തെടുത്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ബംഗ്ലാദേശ് ഓളൗട്ടാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 267 റണ്‍സ്.

പരിശീലന മത്സരത്തില്‍ ഇടയ്ക്ക് ഇന്ത്യയെ വിറപ്പിച്ച അഫ്ഗാന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ബാംഗ്ലാദേശിനെതിരെ അവസാന അഞ്ചോവറില്‍ ശരിക്കും നിറഞ്ഞാടി. ഹമീദ് ഹസന്‍, ഷപൂര്‍ സദ്രാന്‍, അഫ്താബ് ആലം, മിര്‍വായിസ് അഷ്‌റഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയയില്‍ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 27 റണ്‍സിന്റെ തുടക്കം അവര്‍ക്ക് കിട്ടി. ഷക്കീബിന്റെയും റഹീമിന്റെയും അര്‍ധസെഞ്ചുറികളും കൂടിയായതോടെ ബംഗ്ലാദേശ് മാന്യമായ സ്‌കോറിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications