Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനൊപ്പം പത്താംനമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താം നമ്പറിന് ഒരു പ്രത്യേകതയുണ്ട്. രാജ്യം ലോകത്തിന് സംഭാവന ചെയ്ത എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്റെ ജഴ്‌സി നമ്പറാണത്. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ. ടെന്‍ - ഡുല്‍ക്കര്‍ എന്ന പേരില്‍ത്തന്നെയുണ്ട് ഒരു പത്താം നമ്പറുകാരന്‍.

ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിച്ചാലും പത്താം നമ്പര്‍ ജഴ്‌സിയില്‍ മറ്റൊരാളെ കാണാന്‍ ആരാധകര്‍ക്ക് കഴിയില്ല. ആരാധകര്‍ക്ക് മാത്രമല്ല, ഐ പി എല്ലില്‍ സച്ചിന്‍ കളിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിനും അത് കഴിയില്ല. പത്താം നമ്പര്‍ ജഴ്‌സി മറ്റൊരാള്‍ക്കും കൊടുക്കണ്ട എന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

sachin

മുംബൈ ഇന്ത്യന്‍സ് ടീമുടമ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിനോടുള്ള ആദരവ് കാട്ടാനായിട്ടാണ് ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം. മാസ്റ്റര്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച യാത്രയയപ്പായാണ് ഞങ്ങള്‍ മുംബൈ ഇന്ത്യന്‍സ് കാണുന്നത്. വളരെ വൈകാരികമായ ഒരു നിമിഷമാണിത് - നിത പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ ഈ തീരുമാനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ടീം സഹതാരം അഗാര്‍ക്കറിനോട് ചോദിച്ചപ്പോള്‍ ഇതിനോട് സച്ചിന്‍ തന്നെ പ്രതികരിക്കട്ടെ എന്നായിരുന്നു മറുപടി. പാശ്ചാത്യ രാജ്യങ്ങളില്‍ ജഴ്‌സി റിട്ടയര്‍ ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് പുതിയ കാര്യമാണ്. എന്തായാലും സച്ചിന്‍ തന്നെയാണ് ഇതിനെക്കുറിച്ച് പറയാന്‍ ഏറ്റവും പറ്റിയ ആള്‍.

ഐ പി എല്ലിന്റെ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ പ്ലെയറാണ് സച്ചിന്‍. ആദ്യ സീസണുകളില്‍ സച്ചിനായിരുന്നു ടീമിന്റെ നായകന്‍. പിന്നീട് ഷോണ്‍ പോളക്ക്, ഹര്‍ഭജന്‍ സിംഗ്, റിക്കി പോണ്ടിംഗ്, രോഹിത് ശര്‍മ എന്നിവരും ടീമിന്റെ നായകരായി. ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി വമ്പന്‍ യാത്രയയപ്പാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ സച്ചിന് വേണ്ടി ഒരുക്കിയത്.

Story first published: Monday, October 14, 2013, 15:42 [IST]
Other articles published on Oct 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+