ഹസി ഫോമില്‍, മുംബൈ ജയിച്ചു, പക്ഷേ വൈകിപ്പോയി
അഹമ്മദാബാദ്: മിസ്റ്റര്‍ ക്രിക്കറ്റ് മൈക് ഹസിയില്‍ നിന്നും ഈ ഒരിന്നിംഗ്‌സാണ് മുംബൈ ഇന്ത്യന്‍സ് കാത്തിരുന്നത്. ഹസി അര്‍ദ്ധ സെഞ്ചുറിയോടെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 25 റണ്‍സിന്റെ ആധികാരിക ജയം. സ്‌കോര്‍ബോര്‍ഡ് സൂചിപ്പിക്കുന്ന പോലെ ആയിരുന്നില്ല കളി, രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ പകുതി പോലും എത്തും മുമ്പേ മുംബൈ കളി ജയിച്ചിരുന്നു.
പക്ഷേ ഈ ജയം കൊണ്ട് മുംബൈയ്ക്ക് വലിയ കാര്യമൊന്നുമില്ല. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അവര്‍ ഐ പി എല്ലിന്റെ അവസാന നാലിലെത്താതെ പുറത്താകും. ലെന്‍ഡല്‍ സിമണ്‍സ്, ഹസി എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. കരുണ്‍ നായരും ഹോഡ്ജും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. തുടക്കത്തിലേ വലിച്ചടിക്കാന്‍ ശ്രമിച്ച സഞ്ജു സാംസണ്‍ വീണ്ടും ചെറിയ സ്‌കോറിന് പുറത്തായി.
മൂന്ന് വിക്കറ്റിന് 178 റണ്‍സെടുത്ത മുംബൈയ്‌ക്കെതിരെ എട്ട് വിക്കറ്റിന് 153 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ.

അത് കിടു
ഇന്നിംഗ്‌സിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ റണ്ണൗട്ടാക്കുന്ന ജയിംസ് ഫോക്‌നര്‍

ഒടുവില്‍ ഹസി ഫോമില്‍
അര്‍ദ്ധ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ മൈക് ഹസി

സിമണ്‍സ്
തുടക്കം മുതല്‍ കൂറ്റനടികളോടെ സ്‌കോര്‍ ഉയര്‍ത്തുന്ന ലെന്‍ഡല്‍ സിമണ്‍സും മുംബൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

പൊള്ളാര്‍ഡ് അടി പോര
അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച കാണികള്‍ നിരാശരായി, എന്നാലും കൂപ്പറെ പുറത്താക്കാന്‍ അത്ഭുത ക്യാച്ചെടുത്ത് പോളഇ താരമായി.

കരുണ്‍ സൂപ്പര്‍
24 പന്തില്‍ 48 റണ്‍സെടുത്ത് കരുണ്‍ നായര്‍ വീണ്ടും തിളങ്ങി

സഞ്ജു നിരാശയായി
തുടക്കം മുതലേ വലിച്ചടിക്കാന്‍ ശ്രമിച്ച് സഞ്ജു വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications