For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി അവസാന മിനിറ്റില്‍ ജയം കൈവിട്ടു; മുംബൈ ഫുട്‌സാല്‍ ജേതാക്കള്‍

By Anwar Sadath

പനാജി: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ചാമ്പ്യന്മാരാകാനുള്ള അവസരം ഒരു മിനിറ്റുമാത്രം ശേഷിക്കെ നഷ്ടപ്പെടുത്തിയ കൊച്ചി തോല്‍വി ചോദിച്ചുവാങ്ങി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ മുംബൈ കിരീട ജേതാക്കളായി. നിശ്ചിത സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില നേടിയതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മുംബൈ വിജയം നേടിയത്.

ആദ്യ ക്വാര്‍ട്ടറില്‍ നേടിയ ഏകഗോളിന് കൊച്ചി ചാമ്പ്യന്മാരാകുമെന്ന ഘട്ടത്തിലായിരുന്നു മുംബൈയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. മോറയസ് ആയിരുന്നു കൊച്ചിയുടെ സ്‌കോറര്‍. എന്നാല്‍ കളിതീരാന്‍ കേവലം 8 സെക്കന്റും ബാക്കി നില്‍ക്കെ ആഞ്ചെലോട്ടിന്റെ തകര്‍പ്പന്‍ ഗോളിലൂടെ മുംബൈ ഒപ്പമെത്തുകയായിരുന്നു.

 premier-futsal

പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആറെണ്ണത്തില്‍ മൂന്നെണ്ണം മുംബൈ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊച്ചിയ്ക്ക് രണ്ടെണ്ണം മാത്രമേ ഗോളാക്കി മാറ്റാനായുള്ളു. ഗിഗ്‌സും സാല്‍ഗാഡോയും ഫോഗ്ലിയയുമെല്ലാം പെനാല്‍റ്റി നഷ്ടപ്പെടുത്തി. അവസാന കിക്കെടുക്കാനെത്തിയ കൊച്ചിയുടെ ഗോള്‍കീപ്പര്‍ കാസലോണിന്റെ കിക്ക് ലക്ഷ്യം തെറ്റിയതോടെയാണ് മുംബൈ വിജയിച്ചത്.

റൊണാള്‍ഡീന്യോ, ഗിഗ്‌സ്, സ്‌കോള്‍സ്, സാല്‍ഗാഡോ, കഫു, ക്രെസ്‌പോ തുടങ്ങിയ ഫുട്‌ബോള്‍ രംഗത്തെ പ്രഗല്‍ഭരെ അണിനിരത്തിയാണ് ഫുട്‌സാല്‍ ടൂര്‍ണമെന്റ് നടത്തിയത്. വന്‍തോതില്‍ ടിവി പ്രേക്ഷകരെ ആകര്‍ഷിച്ച ടൂര്‍ണമെന്റ് വിജയമാണെന്നാണ് അണിയറക്കാര്‍ അവകാശവാദം.

Story first published: Monday, July 25, 2016, 7:14 [IST]
Other articles published on Jul 25, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+