Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുറ്റം പറഞ്ഞവര്‍ ഇത് കൂടി കണ്ടോളൂ... ഭാര്യയോടൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി ഷമി

മുംബൈ: ഭാര്യയുടെ വസ്ത്രധാരണം മോശമാണെന്ന പറഞ്ഞ് മതമൗലികവാദികള്‍ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ ഉയര്‍ത്തിയത്. ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ സ്ലീവ് ലെസ് ഗൗണ്‍ ഇട്ടതാണ് 'ഓണ്‍ലൈന്‍ ചേട്ടന്മാരെ' ചൊടിപ്പിച്ചത്. ഇവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടിയാണ് ഷമിയുടെ പുതിയ ട്വീറ്റ്. ഭാര്യയുടെ അതീവ സെക്‌സിയായ ഫോട്ടോയാണ് ഷെമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷമിയുടെ ഭാര്യ കൂടുതല്‍ സെക്‌സി ആയിരിക്കുന്നു.

ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‌റെ കൂടുതല്‍ സെക്‌സിയായ ഫോട്ടോയാണ് ഷെമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാസിന്‍ ജഹാന്‍ സാരി ഉടുത്ത് ഷമിയ്ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോ ആണിത്. ഒപ്പം ആരാധകര്‍ക്കുള്ള പുതുവത്സരാശംസയും.

'ഞങ്ങളുടെ സ്‌നേഹം ദൃഢ്യമായത്.'

എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായാലും താനും ഭാര്യയും തമ്മിലുള്ള സ്‌നേഹം ദൃഢ്യമാണെന്ന് ഷമി പറയുന്നു . റൊമാന്‌റിക് ആയ ഒരു കവിതയും ഷമി ട്വീറ്റ് ചെയ്തിരിക്കുന്നു. തന്‌റെ ഏറ്റവും നല്ല കൂട്ടുകാരി എന്നാണ് ഷമി ഭാര്യയെ വാഴ്ത്തുന്നത്

ഉപദേശങ്ങള്‍ക്ക് കുറവില്ല.

പുതിയ ഫോട്ടോയ്ക്ക് പിന്നാലെ സദാചാര ആങ്ങളമാര്‍ ഷമിയ്ക്കും ഭാര്യയ്ക്കും ഉപദേശവുമായി ഇറങ്ങിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസ പ്രകാരം ഇത്തരം വസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നും ബുര്‍ഖ ധരിക്കുന്നതാണ് ഉചിതമെന്നുമാണ് ഉപദേശം

പിന്തുണയുമായി കുടുംബം

ഹസിന്‍ ജഹാന്‍ സ്ലീവ് ലെസ് ഗൗണ്‍ ഇട്ടതിനെ തുടര്‍ന്ന് വിവാദം ഉണ്ടായപ്പോള്‍ തന്നെ ഷമിയുടെ കുടുംബം നിലപാട് വ്യക്തമാക്കിയതാണ്. തന്‌റെ കുടുംബത്തിലെ സ്ത്രീകള്‍ ബുര്‍ഖ ധരിക്കാറില്ലെന്നും ഖുര്‍ ആന്‍ വായിക്കാറില്ലെന്നും ഷമിയുടെ അച്ഛന്‍ തൗഫീഖ് വ്യക്തമാക്കിയിരുന്നു.

വിവാദങ്ങളെ പേടി ഇല്ല

സ്വകാര്യതയെ മാനിക്കാത്ത ഇത്തരം വിവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടെന്നാണ് ഷമിയുടെ നിലപാട്. ഷെമിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ബാഡ്മിറ്റണ്‍ താരം ജ്വാല ഗുട്ടയും ഗാനരചയിതാവ് ജാവേദ് അക്തറും, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു.

Story first published: Sunday, January 1, 2017, 14:48 [IST]
Other articles published on Jan 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+