Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് അലിയുടെ പത്ത് കിടിലന്‍ നോക്കൗട്ട് വിജയങ്ങള്‍... വീഡിയോ

മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ബോക്‌സിങ് റിങ്ങിലെ ഇതിഹാസമായിരുന്നു. അപൂര്‍വ്വമായി മാത്പം പരാജയം രുചിച്ച യഥാര്‍ത്ഥ പോരാളി. കൗമാരകാലത്ത് തന്നെ ലോകം കീഴടക്കിയ മഹാ പ്രതിഭ.

ഞെട്ടിയ്ക്കുന്നതാണ് മുഹമ്മദ് അലിയുടെ പ്രൊഫഷണല്‍ ബോക്‌സിങ് റെക്കോര്‍ഡ്. 61 പ്രൊഫഷണല്‍ ടൂര്‍ണമെന്റുകളില്‍ അലിയ്ക്ക് വിജയം സമ്മാനിയ്ക്കാതെ പോയത് വെറും അഞ്ച് എണ്ണം മാത്രം. അല്ലെങ്കില്‍ 61 ല്‍ 56 എണ്ണത്തിലും വിജയം അലിയ്ക്കായിരുന്നു.

Muhammad Ali

അതില്‍ 37 എണ്ണവും കെഒ( നോക്കൗട്ട്) വിജയങ്ങളായിരുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. പരാജയപ്പെട്ട അഞ്ച മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അലി നോക്കൗട്ടില്‍ തോല്‍വി അറിഞ്ഞത്. അതും കരിയറിന്റെ അവസാനകാലത്ത്.

അന്ന് മുഹമ്മദ് അലിയ്ക്ക് 38 വയസ്സും 259 ദിവസവും ആണ് പ്രായം. എതിരാളി ലാറി ഹോംസ്. ലാസ വേഗാസില്‍ നടന്ന മത്സരത്തില്‍ അലി ചരിത്രത്തില്‍ ആദ്യമായും അവസാനമായും നോക്കൗട്ടില്‍ പുറത്തായി. അതിന് ശേഷം ഒരിക്കയല്‍ കൂടി മാത്രമാണ് മുഹമ്മദ് അലി റിങ്ങിലെത്തിയത്. തൊട്ടടുത്ത വര്‍ഷം. ട്രെവര്‍ ബെര്‍ബിക്കുമായുള്ള ആ പോരാട്ടത്തിലും തോല്‍വിയുടെ രുചിയറിഞ്ഞതോടെ അലി ബോക്‌സിങ് റിങ്ങില്‍ നിന്ന് പടിയിറങ്ങി.

Story first published: Saturday, June 4, 2016, 12:38 [IST]
Other articles published on Jun 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+