Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെള്ളിയല്ല, ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് 2012 ഒളിംപിക്‌സിലെ സ്വര്‍ണം ലഭിച്ചേക്കും

ദില്ലി: 2012ലെ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒളിമ്പിക്‌സില്‍ സ്വര്‍ണം ലഭിച്ച തോഗ്രുല്‍ അസ്ഗറോവിന്റെ ഉത്തേജക പരിശോധനാ ഫലം പോസീറ്റീവ് ആയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വാഡ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടാല്‍ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും. എന്നാല്‍ യോഗേശ്വര്‍ ദത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കുശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ. നേരത്തെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് യോഗേശ്വര്‍ ദത്ത്. വെള്ളിമെഡല്‍ ബെസിക് കുദുക്കോവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ വെള്ളിമെഡലിന് യോഗേശ്വര്‍ ദത്ത് അര്‍ഹത നേടുകയായിരുന്നു.

yogeshwardutt-gold

2013ല്‍ കുദുക്കോവ് ഒരു കാര്‍ അപകടത്തില്‍ മരിച്ചിരുന്നു. 2012ല്‍ ശേഖരിച്ച സാമ്പിളാണ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയത്. ശേഖരിച്ച സാമ്പിളുകള്‍ 10 വര്‍ഷം വരെ സൂക്ഷിച്ച് പരിശോധിക്കാനുള്ള വാഡയുടെ തീരുമാനമാണ് കുദുക്കോവിന്റെ മെഡല്‍ നഷ്ടപ്പെടുത്തിയത്. പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയെത്തുമ്പോള്‍ നേരത്തെയുള്ള സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനാണ് വാഡ സാമ്പിളുകള്‍ സൂക്ഷിച്ചുവെക്കുന്നത്.

അതേസമയം, റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യോഗേശ്വറിന് സ്വര്‍ണം ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും വാഡയുടെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണെന്നുമാണ് ഫെഡറേഷന്‍ അംഗത്തിന്റെ പ്രതികരണം.

Story first published: Saturday, September 3, 2016, 8:46 [IST]
Other articles published on Sep 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+