ഫാസ്റ്റ് ബൗളര്‍ ഷമിക്ക് മോഡല്‍ വധുവായ കഥ
ക്രിക്കറ്റ് താരങ്ങളുടെ പതിവ് ഗോസിപ്പ് കഥകളിലൊന്നും പെടാത്ത കളിക്കാരനാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. അതുകൊണ്ടു തന്നെ ഷമിയുടെ വിവാഹ വാര്‍ത്ത കേട്ട് ആരാധകര്‍ ഒന്ന് ഞെട്ടിയിട്ടുണ്ടാകണം. വിവാഹത്തിന്റെ ഒരു സൂചന പോലും ഷമി വിട്ടുനല്‍കിയിരുന്നില്ല, വിവാഹം പോകട്ടെ, ഒരു കാമുകിയുളള വിവരം പോലും അധികം ആരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
രണ്ട് വര്‍ഷം മുമ്പ് ഐ പി എല്‍ ക്രിക്കറ്റിനിടെയാണ് മോഡലായ ഹാസിന്‍ ജഹാനെ ഷാമി പരിചയപ്പെട്ടത്. ക്രിക്കറ്റും മോഡലിംഗും തമ്മില്‍ ഒരു ലവ് റിലേഷന്‍ നേരത്തെ ഉള്ളതു കൊണ്ടും ഇരുവര്‍ക്കും പരസ്പരം ബോധിച്ചതുകൊണ്ടും പരിചയം പ്രണയമായി വളര്‍ന്നു. വിവാഹത്തോടെ ജഹാന്‍ മോഡലിംഗ് വിട്ടു. ഷാമിയുടെ കുടുംബകാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയാനാണ് ജഹാന് താല്‍പര്യം.
ഇംഗ്ലണ്ട് പര്യടനത്തില്‍ കുടുംബത്തിലെ മരുമകള്‍ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസത്തിലാണ് ഷമിയുടെ അച്ഛന്‍ തൗസീഫ് അഹമ്മദ്. പ്രശസ്ത ക്രിക്കറ്റ് താരങ്ങളുടെ വിവാഹച്ചടങ്ങുകള്‍ കൂടി കാണൂ.

മുഹമ്മദ് ഷമി
ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബൗളിംഗ് സെന്‍സേഷനാണ് കൊല്‍ക്കത്തക്കാരനായ മുഹമ്മദ് ഷമി. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മോഡല്‍ ഹാസിന്‍ ജഹാന്‍ ഷമിയുടെ ഭാര്യയായത്.

സൂപ്പര്‍ താര ദമ്പതികള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ താരദമ്പതികള്‍ സച്ചിനും അഞ്ജലിയും തന്നെ.

നവയുഗ താരം
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും

ഇത് ദാദ ഫാമിലി
കൊല്‍ക്കത്തയുടെ ദാദ സൗരവ് ഗാംഗുലിയും ഭാര്യ ഡോണ ഗാംഗുലിയും

ഒരു സ്പിന്‍ ഫാമിലി
ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളിധരന്‍ വിവാഹ വേളയില്‍

ശ്രീ പോയ ശ്രീശാന്ത്
വിലക്കിനെ തുടര്‍ന്ന് ക്രിക്കറ്റ് വിടേണ്ടി വന്ന മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പം

ജെന്റില്‍മാന്‍ കുടുംബം
ജെന്റില്‍മാന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡും ഭാര്യ വിജേതയും

വെരി വെരി സ്‌പെഷ്യല്‍
സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണ്‍ ഭാര്യ ഷൈലജയ്‌ക്കൊപ്പം

കുഞ്ഞന്‍ കുടുംബം
ഇന്ത്യന്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരില്‍ ഒരാളായ പാര്‍ഥിവ് പട്ടേലും ഭാര്യ ആവ്‌നിയും

ഗൗതം ഗംഭീര്‍
ഭാര്യ നടാഷ ജെയിനിനൊപ്പം ഗൗതം ഗംഭീര്‍, 2011 ലാണ് ഇവര്‍ വിവാഹിതരായത്.

വീരുവിന്റെ വീട്
2004 ലാണ് ആരതി അലാവതിനെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് വിവാഹം ചെയ്തത്.

പത്താന്‍ കുടുംബം
കൂറ്റനടിക്കാന്‍ യൂസഫ് പത്താനും ഭാര്യ ആഫ്രീനും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications