Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വര്‍ണനേട്ടത്തോടെ വമ്പന്‍ തിരിച്ചുവരവുമായി മീരാബായ് ചാനു; പരിക്കില്‍നിന്നും മോചിതയായി

ദില്ലി: ദീര്‍ഘകാലമായി പരിക്കേറ്റ് മാറിനില്‍ക്കുകയായിരുന്ന ഇന്ത്യന്‍ ഭരോദ്വാഹക മീരാബായ് ചാനു സ്വര്‍ണനേട്ടത്തോടെ തിരിച്ചുവന്നു. തായ്‌ലന്‍ഡില്‍ നടക്കുന്ന ഇജിഎടി കപ്പിലാണ് ചാനുവിന്റെ സ്വര്‍ണം. 2018ല്‍ ആറു മാസത്തോളം പരിക്കിനെ തുടര്‍ന്ന് മീരാബായ് മാറിനില്‍ക്കുകയായിരുന്നു. ലോക ചാമ്പ്യനായ താരത്തിന് ഇതേതുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള മേളകളില്‍ പങ്കെടുക്കാനായില്ല.

Mirabai Chanu

തായ്‌ലന്‍ഡില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ 192 കിലോ ഭാരം ഉയര്‍ത്തിയാണ് മീരബായ് സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 82 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 110 കിലോയും ഉയര്‍ത്തി. ഒളിമ്പിക്‌സില്‍ യോഗ്യത നേടാന്‍ ഈ മത്സരവിജയം മീരാബായിക്ക് തുണയാകും. കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 196 കിലോ ഉയര്‍ത്തി ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഇത് ഇവരുടെ ഉയര്‍ന്ന വ്യക്തിഗത റെക്കോര്‍ഡ് കൂടിയാണ്. ഇതിനടുത്തെത്തുന്ന പ്രകടനം തായ്‌ലന്‍ഡില്‍ നടത്താനായത് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. പരിക്കേറ്റ് മാറിനിന്നിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഉറച്ച ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയാകുമായിരുന്നു മീരാബായ്.

Story first published: Thursday, February 7, 2019, 17:03 [IST]
Other articles published on Feb 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+