വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വോളിബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഡ്രാഗന്‍ മിഹൈലോവിച്ച് എത്തുന്നു

കോഴിക്കോട്: സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ഇന്ത്യന്‍ വോളിബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ സെര്‍ബിയക്കാരനായ ഡ്രാഗന്‍ മിഹൈലോവിച്ച് എത്തുന്നു. പരിശീലനരംഗത്ത് കാല്‍നൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ഇദ്ദേഹം ടീമിനെ ലോകനിലവാരത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ആണ് പുതിയ പരിശീലകന്റെ ആദ്യ വെല്ലുവിളി. ഇതിനായുള്ള ടീമിന്റെ ക്യാമ്പ് 12-ന് ബെംഗളുരുവില്‍ തുടങ്ങും.

volleyball

വോളിബോള്‍ ഫെഡറേഷനിലെ തര്‍ക്കംകാരണം ലോക വോളി ഫെഡറേഷന്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷം അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല. ഇത് ടീമിന്റെ നിലവാരത്തെ കാര്യമായി ബാധിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാന്‍, മ്യാന്‍മര്‍ തുടങ്ങിയ ടീമുകളോടുപോലും ഇന്ത്യ തോല്‍ക്കുന്ന സ്ഥിതിയിലെത്തി.

ബൗളിങില്‍ പിഴച്ചാല്‍ ഒന്ന് ഉപദേശിച്ചുകൂടെ... ടീമംഗത്തോട് ഹര്‍ദിക് പാണ്ഡ്യ ബൗളിങില്‍ പിഴച്ചാല്‍ ഒന്ന് ഉപദേശിച്ചുകൂടെ... ടീമംഗത്തോട് ഹര്‍ദിക് പാണ്ഡ്യ

ഫിബ്രവരിയില്‍ നടന്ന പ്രൊഫഷണല്‍ ലീഗ് വന്‍ വിജയമായതോടെ ടീമില്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കാനഡ, യുഗോസ്ലാവ്യ, ലബനന്‍, യു.എ.ഇ. ദേശീയ ടീമുകളെ ഡ്രാഗന്‍ നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ ഫ്രാന്‍സ്, ഗ്രീസ്, പോളണ്ട്, ഖത്തര്‍, ലബനന്‍, യു.എ.ഇ, ബഹറൈന്‍ ലീഗുകളിലും പരിശീകനായി. പരിശീലന രംഗത്തെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, May 4, 2019, 16:39 [IST]
Other articles published on May 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X